ചൈനീസ് പ്രകോപനം: സിവില്‍ ഡ്രസില്‍ അതിര്‍ത്തിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമം
ന്യൂ ഡല്‍ഹി: ഇന്ത്യ-ചൈന നിയന്ത്രണരേഖയില്‍ വീണ്ടും പ്രകോപന നടപടികളുമായി ചൈന. ചാങ്താംഗ് മേഖലയില്‍ അതിര്‍ത്തി കടക്കാനുള്ള ചൈനയുടെ നീക്കം ഇന്ത്യ തടഞ്ഞു.ിവില്‍ വേഷത്തിലെത്തിയാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
ഗ്രാമവാസികളും ഐടിബിപി സൈനികരും ഇവരെ പ്രതിരോധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലഡാക്കിലെ നയോമ മേഖലയിലെ (Nyoma) ചാങ്താങ് (Changthang) ഗ്രാമത്തിലെക്കാണ് ചൈനീസ് പട്ടാളം കടന്നത്.
സംഭവം അതീവ ഗുരുതരമാണെന്ന് സുരക്ഷാ സേന വിലയിരുത്തുന്നു. രണ്ട് വാഹനങ്ങളിലായാണ് ചൈനീസ് പട്ടാളം എത്തിയത്.
ഒരു സംഘം ചൈനീസ് സൈനികരുടെ നീക്കത്തെയാണ് ഇന്ത്യ തടഞ്ഞത്.
കാലിമേയ്ക്കുന്നവര്‍ എന്ന വ്യാജേനയായിരുന്നു ഇവര്‍ ഗ്രാമത്തിലെത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ