ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഗര്‍ഭിണിയായ പശുവിനെ തൂക്കി കൊന്ന് സാമുഹിക വിരുദ്ധരുടെ ക്രൂരത; സംഭവം കേരളത്തില്‍.The cruelty of anti-socials by hanging a pregnant cow; Incident in Kerala

റാന്നി : മിണ്ടാപ്രാണികളോടുള്ള ക്രൂരതകളുടെ ഞെട്ടലില്‍ നിന്ന് കേരളീയര്‍ മുക്തരാകുന്നതിന് മുന്‍പ് തന്നെ മറ്റൊരു ക്രൂരതയുടെ വാര്‍ത്തയാണ് റാന്നിയില്‍ നിന്ന് പുറത്തു വരുന്നത്. റാന്നി പൊന്നമ്ബാറയില്‍ സുന്ദരേശന്‍റെ എട്ട് മാസം ഗര്‍ഭിണിയായിരുന്ന പശുവിനെയാണ് കഴിഞ്ഞ രാത്രിയില്‍ സാമുഹിക വിരുദ്ധര്‍ മരത്തിനോട് ചേര്‍ത്ത് കഴുത്തില്‍ കയര്‍മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ പശുവിന്റെ ഉടമസ്ഥന്‍ സുന്ദരേശന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പശു റബ്ബര്‍ ബോര്‍ഡിന്റെ തോട്ടത്തില്‍ കയറിയെന്നാരോപിച്ച്‌ വാച്ചര്‍ പശുവിനെ അഴിച്ച്‌ ബി ഡിവിഷന്‍ ഓഫീസില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചാണ് സുന്ദരേശന് പശുവിനെ കൈമാറിയത്.

തുടര്‍ന്ന് വീട്ടിലെത്തിച്ച പശുവിനെ രാത്രിയില്‍ വീടിന് സമീപത്തെ മരത്തിലാണ് കെട്ടിയിരുന്നത്. രാവിലെ ഭക്ഷണം കൊടുക്കാന്‍ നോക്കുമ്ബോഴാണ് പശുവിനെ തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നേരത്തേയും പരാതി ഉയര്‍ന്നിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.