പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയം കഴിഞ്ഞിട്ടും മുഖ്യവരണാധികാരി എത്താന്‍ വൈകിയത് കുളത്തൂപ്പുഴയില്‍ പഞ്ചായത്ത് അംഗങ്ങല്ക്കും നേതാക്കള്‍ക്കുമിടയില്‍ ആശങ്കയ്ക്ക് ഇടയാക്കി. തിരുവനന്തപുരം സ്വദേശി തെന്മല ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവി ഇന്‍ഞ്ചിനീയര്‍ പി.പ്രസന്നകുമാറാണ് തെരഞ്ഞെടുപ്പ് സമയമായ 11 മണികഴിഞ്ഞ് അരമണിക്കൂര്‍ പിന്നിട്ടിട്ടും നടപടിക്രമങ്ങള്‍ തുടങ്ങാന്‍ വൈകിയതോടെ പലരും സമയക്രമം പാലിക്കാത്തത് ചോദ്യം ചെയ്തു തുടങ്ങിയിരുന്നു.
കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടപടി തുടങ്ങാന്‍ വൈകിയത് കഴിഞ്ഞ ദിവസം ഏറെ ഒച്ചപ്പാടിനു ഇടയാക്കുകയും കേരളത്തിലാകെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതാണ് കുളത്തൂപ്പുഴ പഞ്ചായത്ത് ഹാളിലും ആശങ്കപരത്തിയത് എന്നാല്‍ അംഗങ്ങളെല്ലാം കൃത്യസമയത്തുമുമ്പേ എത്തിയിരുന്നു.
തിരുവനന്തപുരത്ത് നിന്നുളള യാത്രാമധ്യേ ബസ്സ് കിട്ടാന്‍ വൈകിയതോടെയാണ് വരണാധികാരി വഴിയില്‍ കുടുങ്ങി എത്താന്‍ കാലതാമസം നേരിട്ടത്.
ഇതേതുടര്‍ന്ന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്.രമേശ്ഇടപെട്ട് വാഹനം ഏര്‍പ്പെടുത്തി പാതിവഴിയില്നിന്നും വരണാധികാരിയെ കൂട്ടി കൊണ്ട് വന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പിന്നീട് തുടങ്ങാനായത്.
അംഗങ്ങള്‍ ഒച്ചപ്പാട് ഉണ്ടാക്കും മുമ്പേ എല്ലാവരേയും ഹാളിനുളളില്‍ പ്രവേശിപ്പിച്ച് അംഗങ്ങളുടെ ഹാജര്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്നതും കാണാമായിരുന്നു.
അപ്പോഴേയ്ക്കും പഞ്ചായത്ത് വാഹനത്തില്‍ വരണാധികാരിയെ എത്തിച്ച് അരമണിക്കൂര്‍ വൈകിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിക്കാനായത്. അതേസമയം വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് തന്നെ ആരംഭിക്കുകയായിരുന്നു.
ന്യൂസ് ബ്യുറോ കുളത്തുപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ