TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കള്ളക്കേസില്‍ കുടുക്കി കുടുംബം നശിപ്പിച്ചു പൊലീസിന് മുന്നില്‍ യുവാവ് തൂങ്ങിമരിച്ചു

പോലീസില്‍ ഉള്ള ചിലര്‍ കള്ളക്കേസില്‍ കുടുക്കി നിരന്തരം ശല്യം ചെയ്തു,കുടുംബം നശിപ്പിച്ചു.പല വാതിലുകള്‍ മുട്ടി നീതികിട്ടിയില്ല.മനം നൊന്ത യുവാവ് പൊലീസിന് മുന്നില്‍ തൂങ്ങിമരിച്ചു.
കക്കോടി കള്ളക്കേസില്‍ കുടുക്കി കുടുംബം നശിപ്പിച്ചെന്നാരോപിച്ച് യുവാവ് പൊലീസ് നോക്കിനില്‍ക്കെ തൂങ്ങിമരിച്ചു. മക്കട കോട്ടൂപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിന്റെ മകന്‍ 32 വയസുള്ള രാജേഷ് ആണ് പ്ലാവില്‍ തൂങ്ങിമരിച്ചത്. മോഷ്ടാവെന്ന് മുദ്രകുത്തി മാനനഷ്ടമുണ്ടാക്കിയെന്നും ഭാര്യയടക്കം വിട്ടു പോയെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയാണ് ഇയാള്‍ തൂങ്ങി മരിച്ചത്.

ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് രാജേഷ് കിഴക്കുമുറിയിലെ വീട്ടിലെത്തിയത്. വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ പ്ലാവില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. ചേവായൂര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐയും പൊലീസുകാരും സംഭവസ്ഥലത്ത് എത്തുകയും കഴുത്തില്‍ കുരുക്കിട്ട യുവാവിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെ പൊലീസ് അറിയിച്ചതുപ്രകാരം എത്തിയ അഗ്‌നി ശമന രക്ഷ യൂണിറ്റിന്റെ ശബ്ദം കേട്ടതോടെ യുവാവ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു.

മോഷണക്കേസില്‍ 20 മാസത്തോളമായി ജയിലില്‍ കഴിഞ്ഞ രാജേഷ് അടുത്താണ് മോചിതനായത്. ചില പൊലീസുകാരുടെ മോശം പ്രവര്‍ത്തനം ചോദ്യം ചെയ്ത് പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആത്മഹത്യക്കുറിപ്പിലും ശബ്ദ സന്ദേശത്തിലും യുവാവ് പറയുന്നു.

മോഷ്ടാവ് എന്ന് മുദ്രകുത്തിയതോടെ തനിക്ക് ഭാര്യയെ ഉള്‍പ്പെടെ നഷ്ടമായതായും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. മാതാവ്: വസന്ത. സഹോദരി: രമ്യ.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.