അല്‍ബഹ: ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയം സ്വദേശിനി അല്‍ബഹക്കടുത്ത് ബല്ജുറേഷിയില് മരിച്ചു. ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശിനി പൂവത്താനം വീട്ടില്‍ 37 വയസുള്ള ബെസ്സിമോള്‍ മാത്യു ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. വൈകീട്ട് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
ബല്‍ജുറേഷിയിലെ മൈ ടീത്ത് ആന്‍ഡ് ബ്യൂട്ടി മെഡിക്കല്‍ സെന്ററില്‍ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ്: ജോസഫ് വര്‍ഗീസ്. ഏക മകന്: ജൂബിലി ജോസഫ് (രണ്ട് വയസ്). ബല്ജുറേഷി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. തുടര്‍നടപടികള്‍ക്ക് നവോദയ, ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ