ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴയില്‍ ബാധ്യതസര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി ലഭിക്കാത്തത് ദുരിതമാകുന്നു.In Kulathupuzha it is a pity that the liability certificate was not received on time.


കൊല്ലം കുളത്തൂപ്പുഴയില്‍ ബാധ്യതാസര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി ലഭിക്കാത്തത് ദുരിതമാകുന്നു.
 
സബ് രജിസ്റ്റര്‍ ആഫീസിനെതിരെ വകുപ്പ് മന്ത്രിയ്ക്ക് അപേക്ഷകരുടെ പരാതി.
ബാധ്യതാ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കുന്നവര്‍ക്ക് സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാതെ കാലതാമസം വരുത്തി ദുരിതത്തിലാക്കുന്നതായി പരാതി. 

കുളത്തൂപ്പുഴ സബ് രജിസ്റ്റര്‍ ആഫീസിനെതിരെയാണ് അപേക്ഷകര്‍ പരാതിയുമായി വകുപ്പ് മന്ത്രിയെ സമീപിച്ചിരിക്കുന്നത്. 

മക്കളുടെ വിവാഹ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വായ്പഎടുക്കുന്നതിനും വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിനും പോക്കുവരവ് നടപടികള്‍ക്കുമായി ബാധ്യതാസര്‍ട്ടിഫിക്കറ്റിനു അപേക്കുന്നവര്‍ ദിവസങ്ങളോളം ആഫീസ് കയറി ഇറങ്ങിയാലും സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാതെ കാലതാമസം വരുത്തുന്നതായാണ് പരാതിയിലുളളത്. 

റോസുമല ഷീജാഭവനില്‍ ഷീജയുടെ പിതാവിനു മിച്ചഭൂമി പതിഞ്ഞ് പട്ടയമായി കിട്ടിയിട്ടുളള ഭൂമി പിതാവിന്‍റെ മരണ ശേഷം വില്‍പത്ര വ്യവസ്ഥ പ്രകാരം ഷീജയുടേയും സഹോദരിയുടേയും പേരില്‍ കരം ഒടുക്കി കിട്ടുന്നതിനു വേണ്ടി ബാധ്യതാ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിച്ച് ഒരുമാസം പിന്നിട്ടിട്ടും നല്‍കാതെ വീഴ്ചവരുത്തിയതോടെയാണ് സംഭവം വിവാദമാകുന്നതും ആഫീസിലെ സ്ഥിരം മാമൂലുകളെകുറിച്ച് ഒട്ടേറെ പേര്‍ ഇപ്പോള്‍ പരാതിയുമായി രംഗത്ത് വരികയും ചെയ്തിരിക്കുന്നത്. 

സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിനു 15 വര്‍ഷത്തെ ബാധ്യതാ സര്‍ട്ടിഫിക്കറ്റാണ് ആവശ്യമായിട്ടുളളത്. അപേക്ഷിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാമെന്നിരിക്കെ ആഴ്ചകളോളം നടത്തിക്കുന്നതായും പരാതിക്കാര്‍ പറയുന്നു.

മുന്‍ഗണനാഫീസ് അടച്ചാലും പരിഗണിക്കുന്നില്ല. അക്ഷയവഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരുന്നു മടുക്കുന്നവര്‍ ആഫീസില്‍ നേരിട്ടെത്തി അന്വേഷിക്കുമ്പോള്‍ ആവശ്യമില്ലാത്ത ആധാരങ്ങളും റിക്കാര്‍ഡുകളും ഹാജരാക്കണമെന്നറിയിപ്പാണ് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്. 

അപേക്ഷകര്‍ നേരിട്ട് ആഫീസില്‍ ഹാജരാകേണ്ട എന്ന ആവശ്യമില്ലന്നിരിക്കെയാണ് അധികൃതരുടെ ഈ അനധികൃതനടപടി. ഇത് ക്രമക്കേട് നടത്താനാണന്നാണ് അപേക്ഷകര്‍ ആരോപിക്കുന്നത്. 

പരാതി ഉയരുന്നതോടെ ജില്ലാരജിസ്റ്ററര്‍ ഇടപെട്ട് പലപ്പോഴും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. 

സര്‍ട്ടിഫിക്കറ്റ് സെക്ഷന്‍ ജീവനക്കാര്‍ പൊതുജനങ്ങളോട് തട്ടികയറുന്നതായും അപമര്യാതയായി പെരുമാരുന്നതായും ആരോപണമുണ്ട്. 

അതേസമയം ഒറ്റപ്പെട്ടപരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുളളതെന്നു നിലവില്‍ സര്‍ട്ടിഫിക്കറ്റുകളൊന്നും വിതരണം ചെയ്യാതെ മാറ്റിവച്ചിട്ടില്ലന്നും അപേക്ഷകളെല്ലാം സമയബന്ധിതമായി തീര്‍പ്പാക്കുന്നുണ്ടെന്നും കുളത്തൂപ്പുഴ സബ് രജിസ്റ്റര്‍ ആഫീസര്‍ ആള്‍ഫാ ജോണി അറിയിച്ചു. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.