കുളത്തൂപ്പുഴ: ഇരുപത് വാര്‍ഡുകളുളള കുളത്തൂപ്പുഴയില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിയാത്ത ഇടതുമുന്നണി രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നതോടെ വീണ്ടും ഭരണം നിലനിര്‍ത്തി.
അമ്പലം വാര്‍ഡിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ജയകൃഷണന്‍ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.മൈലമൂട് വാര്‍ഡില്‍ നിന്നുളള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്‍തുണയോടെ വിജയിച്ച ഉദയകുമാര്‍ ചടങ്ങില്‍ പങ്കെടുത്തെങ്കിലും ബാലറ്റ് കൈപ്പറ്റുകയോ വോട്ടു ചെയ്യുകയോ ഉണ്ടായില്ല.
ഇടതുമുന്നണിയിലെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികളായ പി.അനില്‍കുമാറും, നദീറ സൈഫുദീനും എതിരെ മത്സരിച്ച് കോണ്‍ഗ്രസിലെ കടമാന്‍കോട് വാര്‍ഡ് അംഗം പി.ആര്‍.സന്തോഷ് കുമാര്‍,ചോഴിയക്കോട് വാര്‍ഡ് അംഗം ഷീല സത്യന്‍ എന്നിവരെ എട്ടിനെതിരെ പത്ത് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തായാണ് ഭരണം നിലനിര്‍ത്തിയത്.
രാവിലെനടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുശേഷം വരണാധികാരി സത്യാവാചകം ചൊല്ലികൊടുത്ത് പി.അനില്‍കുമാര്‍ അധികാരമേറ്റപ്പേള്‍ ഉച്ചയ്ക്ക് നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പി.അനില്‍ കുമാറാണ് നദീറാസൈഫുദീനു സത്യവാചകം ചൊല്ലികൊടുത്തായിരുന്ന അധികാരകൈമാറ്റം.
പഞ്ചായത്തിനെ ഏറെനാളായി അലട്ടുന്ന മാലിന്യ പ്രശ്നങ്ങള്‍ക്കും ശാശ്വതപരിഹാരം കാണ്ടെത്തി പഞ്ചായത്ത് മാര്‍ക്കറ്റ് ആധുനികവല്‍ക്കരിച്ച് പഞ്ചായത്തിന്‍റെ സമഗ്രവികസനം സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്നും രവീന്ദ്രന്‍ മാസ്റ്റര്‍ സ്മാരകം പൂര്‍ത്തിയാക്കുന്നതോടൊപ്പം അടിസ്ഥാന വികസനത്തില്‍ വേര്‍തിരുവ് കാട്ടാതെ എല്ലാ ജനവിഭാഗത്തേയും പങ്കാളിയാക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷമുളള നന്ദിപ്രസംഗത്തില്‍ പ്രസിഡന്‍റ് പി.അനില്‍കുമാര്‍ പറഞ്ഞു.
വോട്ടെടുപ്പിനും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കും വരണാധികാരി തെന്മല ഇറിഗേഷന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവി ഇന്‍ഞ്ചിനീയര്‍ പി.പ്രസന്നകുമാര്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്.രമേശ് എന്നിവര്‍നേതൃത്വം നല്‍കി. ചടങ്ങില്‍ സി.പി.ഐ.അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജുജമാല്‍,കോണ്‍ഗ്രസ് പാര്‍ളിമെന്‍ററി പാര്‍ട്ടിനേതാവ് പി.ആര്‍.സന്തോഷ്കുമാര്‍,സാബുഎബ്രഹാം,എസ്.ഗോപകുമാര്‍,പി.ലൈലാബീവി,പി.ജെ.രാജു, ബി.രാജീവ്, സുഭിലാഷ്കുമാര്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് ആശംസ അര്‍പ്പിച്ചു പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ