*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

'ഭിന്നശേഷി സൗഹൃദ സംസ്ഥാനമൊക്കെ തന്നെ; പക്ഷെ തെരഞ്ഞെടുപ്പില്‍ അതൊന്നും എവിടെയും കണ്ടില്ല'.'It's a diversity - friendly state; But I did not see it anywhere in the election. '

'ഭിന്നശേഷി സൗഹൃദ സംസ്ഥാനമൊക്കെ തന്നെ; പക്ഷെ തെരഞ്ഞെടുപ്പില്‍ അതൊന്നും എവിടെയും കണ്ടില്ല'
പൊതുവെ ഏറ്റവുമധികം ആള്‍ക്കാര്‍ വോട്ട് ചെയ്യുന്ന ഇലക്ഷനാണ് പഞ്ചായത്ത് ഇലക്ഷന്‍. കാര്യം ഭിന്നശേഷി സൗഹൃദ സംസ്ഥാനമൊക്കെ തന്നെ. എന്നാല്‍ ഈ ഇലക്ഷനില്‍ അതൊന്നും എവിടെയും കണ്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടിയിരുന്ന ഒരു വിഭാഗത്തെ പാടെ അവഗണിച്ചു. റാമ്ബുകള്‍ ഉള്ള സ്‌കൂളുകളൊക്കെ ഒഴിച്ചാല്‍ എവിടെയും പ്രത്യേക സൗകര്യം ഒന്നും പൊതുവെ കാണാനില്ലായിരുന്നു. ചോദിക്കുമ്ബോള്‍ അവര്‍ പറയും എല്ലാം ശരിയാക്കാം നിങ്ങളിങ്ങ് പോരെ, ഞങ്ങളേറ്റു എന്ന്. സംഭവം ശരിയാണ്, അവര്‍ എടുത്തു പൊക്കും..... പലയിടത്തും അങ്ങനെ നടന്നു. പരിചയക്കുറവുള്ളവര്‍ ഇങ്ങനെ വീല്‍ചെയര്‍ പൊക്കി അതിലിരുന്ന വയ്യാത്തവര്‍ വീഴാന്‍ പോയതും കാണുകയുണ്ടായി. എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ബൂത്തായ തലക്കോട് അനക്സ് ബില്‍ഡിംഗില്‍ വോട്ട് ചെയ്യാനെത്തിയ 80% അംഗവൈകല്യം ഉള്ള ശര്‍മ്മാജി (വാസുദേവശര്‍മ്മ- 74.) ഭാഗ്യം കൊണ്ടാണ് വീല്‍ചെയറില്‍ നിന്നും വീഴാതെ രക്ഷപ്പെട്ടത്. ഭിന്നശേഷിക്കാരെ പുറത്തു വണ്ടിയില്‍ തന്നെ ഇരുത്തി പകരക്കാര്‍ പോയി വോട്ടു ചെയ്യുന്നതും പലയിടത്തു കാണുകയുണ്ടായി.

പഞ്ചായത്ത് ഇലക്ഷന്റെ ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിനുതന്നെ ആണ്, റവന്യൂ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ അല്ല. അതുതന്നെ ഒരു പ്രധാന കാരണം. തൊട്ടു മുന്‍ കാലങ്ങളിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പായാലും നിയമസഭാ തിരഞ്ഞെടുപ്പായാലും ചുമതല റവന്യൂ വിഭാഗത്തില്‍ SVEEP (Systematic Voters' Education and Electoral Participation program) നായിരുന്നു. അവരുടെ ഉത്തരവാദിത്തവും മുന്നൊരുക്കളും ഒന്നും ഇത്തവണ കാണാനില്ലായിരുന്നു. കഴിഞ്ഞ ഒന്ന് രണ്ടു ഇലക്ഷനില്‍ ഭിന്നശേഷിക്കാരുടെ 100 % വോട്ടിങിനായി ജില്ലാതല യോഗവും പഞ്ചായത്തു തലത്തില്‍ തന്നെ അന്വേഷണവും ഒക്കെ ഉണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് വീട്ടില്‍ നിന്നു പോളിങ് ബൂത്തില്‍ എത്തിക്കുവാനും തിരികെ വീട്ടില്‍ വിടുവാനും വാഹന സൗകര്യവും, റാമ്ബ് ഇല്ലാത്തിടത്തു താല്‍ക്കാലിക റാമ്ബ് സൗകര്യവും ഒക്കെ പരമാവധി ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഒന്നും ഉണ്ടായില്ല. പോളിംഗ് സ്റ്റേഷനില്‍ എത്തിയ ആര്‍ക്കും സമ്മതിദാനം മുടങ്ങിയില്ലല്ലോ എന്ന ന്യായം പറയാം, പക്ഷെ നിയമപ്രകാരം വേണ്ടത് അതൊന്നുമല്ലല്ലോ!

ഇത്തവണ കോവിഡ് രോഗികള്‍ക്കൊക്കെ വോട്ടുചെയ്യാന്‍ വലിയ രീതിയില്‍ ഉള്ള സൗകര്യങ്ങള്‍ ആയിരുന്നു, അത്രയുമൂന്നും എഫര്‍ട്ടും ചിലവുമില്ലല്ലോ ജീവിതകാലം മുഴുവന്‍ ഏതാണ്ട് കൊറന്റീനില്‍ ആയിരിക്കുന്ന ഭിന്നശേഷിക്കാര്‍? തദ്ദേശ വകുപ്പുകളുടെ ഉത്തരവാദിത്തം ഒക്കെ പലയിടത്തും ഇത്രയേ ഉള്ളൂ എന്നാണു കാണുന്നത്. ഒരു മാറ്റം കണ്ടു തുടങ്ങിയതായിരുന്നു, എവിടെ... ചങ്കരന്‍ പിന്നെയും തെങ്ങില്‍ തന്നെ. ഞാന്‍ വോട്ടു ചെയ്ത ലൈബ്രറി പോലെ എല്ലാ പൊതു സ്ഥാപനങ്ങളും ഇടങ്ങളും വീല്‍ ചെയര്‍ സൗഹൃദം ആയിരിക്കണമെന്നാണ് നിയമം. എന്നാല്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും ഇപ്പോഴും വീല്‍ ചെയര്‍ ആക്സസിബിള്‍ അല്ല എന്നതാണ് യാഥാര്‍ഥ്യം. വരും കാലങ്ങളിലെങ്കിലും എല്ലാ ഇലക്ഷനിലും ഭിന്നശേഷി സൗഹൃദ അന്തരീക്ഷത്തിനായി sveep ന്റെ ഇടപെടല്‍ ഉറപ്പാക്കണം.

(ലേഖകന്‍ തണല്‍ പാരാപ്ലീജിക് പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറിയാണ്.)

 കടപ്പാട്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.