ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ചടയമംഗലത്തെ ജടായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം.


കൊല്ലം ചടയമംഗലത്തെ ജടായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. 

ജടായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ പോത്തന്‍കോട്ടെ വീടിന് സമീപം പ്രതിഷേധിച്ചത്.

രാജീവ് അഞ്ചലിനെ അനുകൂലിക്കുന്നവരും നിക്ഷേപകരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. രാജീവ് അഞ്ചലിന്റെ ബന്ധുക്കളായ സുധികുമാര്‍, അജി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാജീവ് അഞ്ചല്‍ തങ്ങളെ കബളിപ്പിച്ചുവെന്ന ആരോപണവുമായി നേരത്തെ നിക്ഷേപകര്‍ രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ നിര്‍മ്മാണത്തിനായി നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു നേരത്തെ രാജീവ് അഞ്ചല്‍ പ്രതികരിച്ചത്.

Conflict in the protest by the investors who were expelled from the Jadaayuppaara tourism project in Chadayamangalam, Kollam.  
About 100 investors, including expatriates who are members of Jadaayuppaara Tourism Project Ltd, protested near the house of Rajeev Anchal, managing director of the company, at Pothencod. 

There were clashes between Rajeev Anchal supporters and investors. They were abducted by police. Rajeev Anchal's relatives Sudhikumar and Aji were taken into police custody.  

Earlier, investors had alleged that Rajeev Anchal had cheated them. It was alleged that the money was misappropriated using funds raised from investors for the construction of the project. 

Earlier, Rajeev Anchal had said that the allegations were baseless.  
News Bureau Chadayamangalam


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.