ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഉത്തര്‍പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി.Kidnapped and gang-raped in Uttar Pradesh

ഉത്തര്‍പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. വീട്ടില്‍ നിന്ന് അഞ്ചുലക്ഷത്തോളം രൂപ കവര്‍ന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

സഹറാന്‍പുര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച്‌ കയറി മോഷണം നടത്തിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കരിമ്ബിന്‍ തോട്ടത്തില്‍ വച്ചായിരുന്നു പീഡനം. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം കൂട്ടബലാത്സംഗം ചെയ്തു എന്ന ആരോപണം പൊലീസ് നിഷേധിച്ചു. ഇത് മോഷണ കേസാണെന്നാണ് പൊലീസിന്റെ വിശദീകരണം. വീട്ടുകാരെ ബന്ദിയാക്കി പണവും സ്വര്‍ണവും കവര്‍ന്നു എന്നതാണ് പൊലീസിന്റെ ഭാഷ്യം.

വ്യാഴാഴ്ച രാവിലെ ബോധം തിരിച്ചുകിട്ടിയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് വീട്ടുകാരോട് നടന്ന കാര്യം പറയുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം പൊലീസിനെ സമീപിച്ചത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.