ഭൂരിപക്ഷം കിട്ടുമെന്ന് വരെ പ്രതീക്ഷിച്ച കോര്‍പറേഷനില്‍ ഒറ്റയക്കത്തില്‍ ഒതുങ്ങേണ്ടിവന്നത് യു.ഡി.എഫിനുണ്ടാക്കിയ പരിക്ക് ചില്ലറയല്ല. അതേസമയം, ഗ്രാമപഞ്ചായത്തുകളില്‍ നേടിയ മികവ് ആശ്വസിക്കാന്‍ വകനല്കുന്നു. നാലു നഗരസഭകളിലും കഴിഞ്ഞ തവണ ഭൂരിപക്ഷം നേടിയ എല്‍.ഡി.എഫിന് ഇത്തവണ പരവൂരില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് അവിടെ. മൂന്ന് സീറ്റുകളാണ് ഇത്തവണ എല്‍.ഡി.എഫിന് കുറഞ്ഞത്. കൊട്ടാരക്കരയിലും സീറ്റ് കുറഞ്ഞപ്പോള്‍ പുനലൂരും കരുനാഗപ്പള്ളിയിലും നില മെച്ചെപ്പടുത്താനായി.
ഗ്രാമപഞ്ചായത്തുകളിലാണ് എല്‍.ഡി.എഫിന് തിരിച്ചടി നേരിട്ടത്. കഴിഞ്ഞ തവണ 68ല്‍ 60 ഉം അവരാണ് നേടിയതെങ്കില്‍ ഇത്തവണ അത് ഇടിഞ്ഞു. കോര്‍പറേഷനില്‍ രണ്ടില്‍ നിന്ന് ആറിലേക്ക് സീറ്റുയര്‍ത്താന്‍ ബി.ജെ.പിക്കായി. അതുപോലെ എല്‍.ഡി.എഫ് ഭരിച്ചിരുന്ന രണ്ട് ഗ്രാമ പഞ്ചായത്തുകളില്‍ ഒന്നാം കക്ഷിയാകാനും കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുേമ്ബാള് ചില്ലറ പരിക്കുകളോടെയെങ്കിലും മുന്നോട്ടു നീങ്ങാന്‍ എല്‍.ഡി.എഫിന് തദ്ദേശ ഫലം ആത്മവിശ്വാസം നല്കുന്നു.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുവന്ന ചാത്തന്നൂരിലടക്കം ബി.ജെ.പിക്കും പ്രതീക്ഷയര്‍പ്പിക്കാന്‍ ധൈര്യം നല്‍കും. എന്നാല്‍, കഴിഞ്ഞ തവണ മുഴുവനും നഷ്ടമായ യു.ഡി.എഫിന് ഏറെ വിയര്‍പ്പൊഴുക്കിയാലേ മുന്നോട്ടുപോകാനാകൂ. അതുപോലെ, ബി.ജെ.പിയുടെ വളര്‍ച്ച എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഗൗരവത്തോടെ കാണേണ്ടിവരും.
ഇടറിയെങ്കിലും ചുവപ്പു മാറാതെ കൊല്ലം..Kollam did not turn red despite stumbling
കൊല്ലം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെേങ്കാട്ടയായി മാറിയ കൊല്ലത്ത് വിള്ളലുകള്‍ക്കിടയിലും ഇത്തവണയും ചെെങ്കാടി പാറി. കോര്‍പറേഷനിലും ജില്ല പഞ്ചായത്തിലും നില മെച്ചപ്പെടുത്തിയ എല്‍.ഡി.എഫിന് നഗരസഭയിലും േബ്ലാക്ക്, ഗ്രാമ പഞ്ചായത്തുകളിലും ആധിപത്യം നിലനിര്‍ത്താനായില്ല. കോര്‍പറേഷനില്‍ 37ല്‍ നിന്ന് 39 ലേക്കാണ് എല്‍.ഡി.എഫ് സീറ്റുയര്ത്തിയത്. ജില്ല പഞ്ചായത്തില്‍ 22ല്‍ നിന്ന് 23 ലേക്കും. കോര്‍പറേഷനില്‍ യു.ഡി.എഫിന് 15ല്‍ നിന്ന് ഒമ്ബതിലേക്കും ജില്ല പഞ്ചായത്തില്‍ നാലില്‍ നിന്ന് മൂന്നിലേക്കുമാണ് ഇറങ്ങേണ്ടിവന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ