ജനവാസമേഖയില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍ തയ്യാറാകാത്തത് പോലീസ് സ്റ്റേഷനില്‍ സംഘര്‍ഷത്തിനിടയാക്കി.
ജനവാസ മേഖലയില്‍ കോഴിമാലിന്യം തളളി കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ വാഹനവുമായി നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. വാഹനത്തിന്റെ ഡ്രൈവര്‍ ആയൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ ഷാജി, സഹായി ചടയമംഗലം അക്കോണം റോഡരികത്ത് വീട്ടില്‍ ജോസ് എന്നിവരെയാണ് മാലിന്യം തളളുന്നതിനിടയില് നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്‍പ്പിച്ചത്. അഞ്ചല്വനം റെയിഞ്ചില്‍ ഏഴംകുളം സെക്ഷനില്‍ സാംനഗര്‍-പച്ചയില്‍ക്കട വനപാതയില്‍ വട്ടക്കരിക്കം ജനവാസമേഖലയ്ക്ക് സമീപത്തായിരുന്നു സംഭവം.
സാംനഗര്‍ സ്വദേശി ദിലീപിന്റെ ഉടമസ്ഥതയിലുളള കോഴിക്കടയിലെ മാലിന്യങ്ങള്‍ ജീവനക്കാരായ ഇരുവരും കൂടി ശേഖരിച്ച്എത്തിച്ചാണ് പാതയോരത്ത് തളളിയത്. വാഹനം പിടിച്ചെടുത്ത കുളത്തൂപ്പുഴ പോലീസ് എസ്.ഐ.എന്‍. അശോക് കുമാര്‍ മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തു.
വനാതൃത്തിയായ പ്രദേശത്ത് മാലിന്യങ്ങള്‍ വ്യാപകമായി നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇതോടെ ദുര്‍ഗന്ധവും വന്യമൃഗ ശല്യത്താലും പൊറുതി മുട്ടിയ നാട്ടുകാര്‍ പ്രദേശത്ത് ഏറെനാളായി രാത്രികാലത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ഞായറാഴ്ച രാത്രി 9 മണിയോടെ പിക്കപ്പ് വാഹനത്തില്‍ മാലിന്യം തളളുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘടിച്ചാണ് വാഹനവും ജീവനക്കാരേയും തടഞ്ഞു വയ്ക്കുകയും വനപാലകരേയും കുളത്തൂപ്പുഴ പോലീസിനേയും വിവരം അറിയിച്ചത്.
എന്നാല്‍ ഇവര്‍ പാതയോരത്ത് തളളിയിരുന്ന മാലിന്യം നീക്കം ചെയ്യാന്‍ തയ്യാറാകാതെയാണ് വാഹനം പിടിച്ചെടുത്തത്. ഇതോടെ പഞ്ചായത്ത് അംഗം ശോഭനകുമാരി,പൊതുപ്രവര്ത്തകന് ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായെത്തി.
ഇവരുമായി ചര്‍ച്ച നടത്തിയ പോലീസ് മാലിന്യം നീക്കം ചെയ്യാമെന്ന് ഉറപ്പ് നല്കി നാട്ടുകാരെ മടക്കിയെങ്കിലും പിന്നീട് നിലപാട് മാറ്റിയത് പ്രദേശത്ത് സംഘര്‍ത്തിനിടയാക്കി.
ഏറെ വൈകിയിട്ടും മാലിന്യം നീക്കം ചെയ്യാന്‍ തയ്യാറാകാതെ വന്നതേടെ നാട്ടുകാര്‍ വീണ്ടും സംഘടിച്ചെത്തുകയും ചിലര്‍ മാലിന്യം തളളിയവരെ സഹായിക്കുന്ന നിലപാടുമായി പോലീസ്റ്റേഷനില്‍ എത്തിയത് ഒച്ചപ്പാടിനിടയാക്കി.
തുടര്‍ന്ന് കുളത്തൂപ്പുഴ സി.ഐ.എന്‍.ഗിരീഷ് ഇടപെട്ട് രാത്രി ഒരു മണിയോടെ മാലിന്യം തളളിയവരെ കൊണ്ട് തന്നെ മാലിന്യം നീക്കം ചെയ്തതോടെയാണ് സംഘര്‍ഷം കെട്ടടങ്ങിയത്.
ന്യൂസ് ബ്യുറോ കുളത്തുപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ