ഇതേകുറിച്ച് പഠിച്ച േഗ്ലാബല്‍ സോഫ്റ്റ് പവര്‍ ഇന്ഡക്സിെന്റ കണക്കുകളെ ഉദ്ധരിച്ചാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോളതലത്തില്‍ 14ാം സ്ഥാനമാണ് യു.എ.ഇക്ക്. 105 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിെന്റ അടിസ്ഥാനത്തിലാണ് ഇന്‍ഡക്സ് പുറത്തുവിട്ടത്.
ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ പഠനമായ േഗ്ലാബല്‍ സോഫ്റ്റ് പവര്‍ ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനത്തെത്താനായത് സന്തോഷകരമാണെന്നും യു.എ.ഇയുടെ മികവിെന്റ തെളിവാണിതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
യു.എ.ഇയില്‍ ഇതുവരെ 1.80 കോടി പരിശോധനകളാണ് നടത്തിയത്. ജനസംഖ്യയേക്കാളേറെ പരിശോധന നടത്തിയ ആദ്യ രാജ്യമാണ് യു.എ.ഇ. ദിവസവും ഒരു ലക്ഷത്തിലേറെ പേെര ഇപ്പോഴും പരിശോധിക്കുന്നുണ്ട്.
കോവിഡ് വാക്സിന് സൗജന്യമായി നല്‍കുന്നുമുണ്ട്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1.91 ലക്ഷം കോവിഡ് കേസുകളാണ്. ഇതില്‍ 1.67 ലക്ഷവും രോഗമുക്തരായിക്കഴിഞ്ഞു. 23,214 പേര് മാത്രമാണ് ചികിത്സയിലുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ഒരു മരണം ഉള്‍പ്പെടെ 630 പേരാണ് ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുേമ്ബാള്‍ ഏറ്റവും കുറവ് മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്ന് യു.എ.ഇയാണ്. ഇതെല്ലാമാണ് ഇന്ഡക്സിെന്റ തലപ്പത്ത് യു.എ.ഇയെ എത്തിച്ചത്.
കോവിഡ് പ്രതിരോധം; യു.എ.ഇ ഒന്നാമത് -ശൈഖ് മുഹമ്മദ്..Kovid resistance; UAE First - Sheikh Mohammed
ദുബൈ: കോവിഡിനെ പ്രതിരോധിച്ചതില്‍ മിഡിലീസ്റ്റില്‍ ഒന്നാം സ്ഥാനത്ത് യു.എ.ഇയാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ