ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കെഎസ്ഇബിഎൽ വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ ശൃംഖല

കെഎസ്ഇബിഎൽ വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ ശൃംഖല
പരിസ്ഥിതി സൗഹൃദപരമായ ഗതാഗത സംവിധാനം ഒരുക്കുന്നതിന് ഭാഗമായി വൈദ്യുതി വാഹനങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം ഒരു ചാർജിങ് സ്റ്റേഷൻ ശൃംഖല സ്ഥാപിതമായി കൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ഇ - വെഹിക്കിൾ നയപ്രകാരം ചാർജ് സ്റ്റേഷനുകൾക്കുള്ള നോഡൽ ഏജൻസിയായി കെഎസ്ഇബിഎൽ - നെ തെരഞ്ഞെടുത്തിട്ടുണ്ട്. അതനുസരിച്ച് ആദ്യപടിയായി കെഎസ്ഇബിഎൽ താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതചാർജ് സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കി.
1. നേമം, ഇലക്ട്രിക്കൽ സെക്ഷൻ, തിരുവനന്തപുരം
2. ഓലൈ, ഇലക്ട്രിക്കൽ സെക്ഷൻ, കൊല്ലം
3. പാലാരിവട്ടം, വൈദ്യുതി ഭവനം, എറണാകുളം
4. വിയ്യൂർ, സബ്സ്റ്റേഷൻ, തൃശ്ശൂർ
5. നല്ലളം, സബ്സ്റ്റേഷൻ, കോഴിക്കോട്
6. ചൊവ്വ, സബ്സ്റ്റേഷൻ, കണ്ണൂർ
വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ വൈദ്യുത കാർ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് 2021 ഫെബ്രുവരി 6 വരെ തികച്ചും സൗജന്യമായി കാർ ചാർജ് ചെയ്യാം. കെ എസ് ഇ ബിയുടെ 6 വൈദ്യുത കാർ ചാർജിംഗ് സ്റ്റേഷനുകളിൽ ഇക്കഴിഞ്ഞ നവംബർ 7 മുതൽ ഇത് സൗജന്യമാണ്.
കൂടാതെ എല്ലാ ജില്ലകളിലുമായി 56 ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കെഎസ്ഇബിഎൽ ആരംഭിച്ചിട്ടുണ്ട്. അതിൽ സർക്കാർ പൊതുമേഖലയിലുള്ള ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങൾ കൂടി ഉൾപ്പെടുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.