പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തി കൊണ്ട് വന്ന് കുളത്തൂപ്പുഴയില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് ഇരുവരും പോലീസ് പിടിയിലായത്.
രണ്ട് കുട്ടികളേയും ഭാര്യയേയും ഉപേക്ഷിച്ച് കടന്ന നെടുമങ്ങാട് പാലോട് കളളിപ്പാറ സ്വദേശിയായ കല്‍പ്പണിക്കാരനായ 40 വയസുള്ള യുവാവാണ് പ്ലെസ് ടു വിദ്യാര്‍ഥിയായ ആര്യനാട് പനയ്ക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ കടത്തി കൊണ്ട് വന്ന് കുളത്തൂപ്പുഴയില്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ നാലിനായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പാരാതിയെ തുടര്‍ന്ന് ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ സൈബര്‍ സെല്ലിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുളത്തൂപ്പുഴയിലുണ്ടെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാട്ടുകാരുടെ സഹായത്തോടെ ഇരുവരേയും പിടികൂടിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി യുവാവിനൊപ്പം താമസിക്കാനാണ് താല്‍പ്പര്യമെന്നറിയിച്ചതിനെ തുടര്‍ന്ന് കോടതി യുവാവിനൊപ്പം വിട്ടയച്ചു.എന്നാല്‍ ആദ്യ ഭാര്യയും മക്കളും പരാതിയുമായി എത്തിയതുമില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ