ഇടതു മുന്നണി തുടര്‍ഭരണം നേടിയ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ മുന്‍ ധാരണ പ്രകാരം സി. പി. ഐലെ പി. അനില്‍കുമാര്‍ പ്രസിഡന്റായി അധികാരമേറ്റു.
നെല്ലിമൂട് വാര്‍ഡായ കോണ്‍ഗ്രസ് പാളയത്തില്‍ നന്നും നിലവിലെ പഞ്ചായത്ത് അംഗത്തെ 190 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച അനില്‍കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഹര്‍ഷാരവത്തോടും മുഷ്ടിചുരുട്ടി വിപ്ലവവീര്യങ്ങളുയര്ത്തിയും വെടിക്കെട്ടിന്റെ മുഴക്കത്തോടും കിഴക്കന്‍ മലയോരമണ്ണ് വരവേറ്റപ്പോള്‍ വികസനത്തിന്റെ പുതുസ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് കുളത്തൂപ്പുഴയിലെ ജനങ്ങള്‍.
മുന്‍കാല പരിചയവും സംഘടനാമികവും നേതൃപാഠവവും ഉള്‍ക്കൊണ്ടാണ് പ്രസിഡന്റ് പദവിയേയ്ക്ക് യുവതയുടെ പ്രതിനിധിയായ ഇദ്ദേഹത്തെ പാര്‍ട്ടി പരിഗണിച്ചത്. കല്ലുവെട്ടാംകുഴി വാര്‍ഡിലെ നിലവിലെ പഞ്ചായത്ത് അംഗവും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമയ അനില്‍കുമാര്‍ വാര്‍ഡില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമകാര്യങ്ങളും പൊതുജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയതോടെയാണ് ഇന്നുവരെ ഇടതുമുന്നണിയ്ക്ക് എത്തി നോക്കാന്‍ കഴിയാതിരുന്ന തൊട്ടടുത്ത നെല്ലിമൂട്ടില്‍ ജനകീയവിജയം കൈവരിയ്ക്കാന്‍ കഴിഞ്ഞതും പഞ്ചായത്തിന്റെ പ്രധമപദത്തിലേയ്ക്ക് പാര്‍ട്ടി പരിഗണിയ്ക്കാന്‍ ഇടയാക്കിയതും.
വിദ്യാഭ്യാസ രാഷ്ട്രീയത്തിലൂടെ ചുവടുവച്ച അനില്‍കുമാര്‍ സാധാരണ തൊഴിലാളി കുടുംബത്തില്‍ ജനിച്ച് കമ്മ്യൂണിസ്റ്റ് പാരമ്പര്യം കൈമുതലാക്കി ഒട്ടേറെ രാഷ്ട്രീയ ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിയ്ക്കുകയും, രണ്ട് തവണ കല്ലുവെട്ടാംകുഴി വാര്‍ഡ് അംഗമായിരുന്നു.
2005ലെ ഭരണസമിതിയില്‍ വൈസ്പ്രസിഡന്റ് സ്ഥാനവും പിന്നീട് സ്ഥിരം സമിതി അധ്യക്ഷസ്ഥാനവും വഹിച്ചിട്ടണ്ട്.
വളരെ ചെറുപ്രായത്തിലേ സി.പി.ഐ കുളത്തൂപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി ചുമതലയേറ്റ അനില്‍കുമാര്‍12 വര്‍ഷമായി ഈ സ്ഥാനത്ത് തുടരുകയും ചെയ്യുന്നു. വോളിബോള്‍ അസോസിയേഷന് ജില്ലാഭാരവാഹി, കായികസാംസ്കാരിക സംഘടകളുടെ മുഖ്യചുമതല എന്നീനിലകളിലും പ്രവര്‍ത്തിച്ചുവരുന്നു അനില്‍കുമാറിന് കായികമത്സരങ്ങല് ഏറെ വിനോദവുമാണ്. കുളത്തൂപ്പുഴ മുന്‍പഞ്ചായത്ത് അംഗം കെ.ആര്.പ്രദീപ് കുമാര്പിതാവും വീട്ടമ്മയായ ജെ.തങ്കമണി മാതാവുമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ