ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സൗദിയിലേക്കുള്ള യാത്രാമധ്യേ മലയാളി ദുബൈയിൽ മരിച്ചു; ഭാര്യ ഇക്കാര്യമറിഞ്ഞത്​ പിറ്റേന്ന്​.Malayalee dies in Dubai on journey to Saudi; His wife found out about it the next day.

റിയാദ്​: സൗദിയിലേക്കുള്ള യാത്രമധ്യേ ദുബൈയിൽ ക്വാറൻറീനിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പുതിയ നഴ്​സ്​ വിസയിൽ സൗദിയിലേക്ക്​ പുറപ്പെട്ട ഭാര്യ ഇക്കാര്യമറിയാതെ റിയാദിലെത്തി. ആലപ്പുഴ മാന്നാർ സ്വദേശി കൊട്ടുവിളയിൽ ശ്രീ യോഹന്നാൻ ജോസഫിന്റെയും  ശ്രീമതി മോളിക്കുട്ടി യോഹന്നാന്റെയും മകൻ ശ്രീ ജോമിയാണ് (31 വയസ്സ്) ഡിസംബർ 7 തിങ്കളാഴ്​ച രാത്രിയിൽ ദുബൈയിലെ ആശുപത്രിയിൽ മരിച്ചത്​.

ഒരു റിക്രൂട്ടിങ്​ കമ്പനിയുടെ നഴ്​സ്​ വിസയിൽ ഞായറാഴ്​ച റിയാദിലെത്തിയ​ ഭാര്യ അനുഷ വർഗീസ്​ ഭർത്താവി​ന്റെ മരണമറിഞ്ഞത് ഡിസംബർ 8 ചൊവ്വാഴ്​ചയാണ്​​​. സൗദിയിൽ പ്രവേശിക്കുന്നതിന്​ മുമ്പ്​ 14 ദിവസം ക്വാറൻറീൻ എന്ന നിബന്ധന പാലിക്കാൻ ഈ മാസം രണ്ടിനാണ്​​​ ശ്രീ ജോമി ദുബൈയിലെത്തിയത്​. ആരോഗ്യപ്രവർത്തക എന്ന നിലയിൽ ആ തടസ്സമില്ലാത്തതിനാൽ ദിവസങ്ങൾക്ക്​ ശേഷം അനുഷയും സൗദിയിലേക്ക്​ വിമാനം കയറി. ​

റിയാദിന്​ സമീപം അൽഖർജിൽ ദീർഘകാലമായി ജോലി ചെയ്യുന്ന ജോമി കോവിഡ്​ വ്യാപനത്തിന്​ തൊട്ടുമുമ്പാണ്​ അവധിക്ക്​ നാട്ടിൽ പോയത്​. ജനുവരിയിൽ അനുഷ വർഗീസിനെ വിവാഹം കഴിച്ചു. ഇതിനിടയിൽ കോവിഡ്​ വന്നതോടെ സൗദിയിലേക്കുള്ള തിരിച്ചുവരവ്​ മുടങ്ങി. അബ്​ദൽ റിക്രൂട്ട്​മെൻറ്​ കമ്പനിയുടെ കീഴിൽ അനുഷക്ക്​ റിയാദിലേക്കുള്ള വിസ ശരിയായതോടെ ഒരുമിച്ച്​ കഴിയാമല്ലോ എന്ന സന്തോഷത്തിലാണ്​ ജോമി സൗദിയിലേക്ക്​ തിരിച്ചുവരാൻ ഒരുങ്ങിയത്​.

14 ദിവസം എന്ന കടമ്പയുള്ളതിനാൽ ജോമി നേരത്തെ പുറപ്പെട്ടു. ദുബൈയിലുള്ള സഹോദരൻ നിഥി​ന്റെ കൂടെ കഴിയുന്നതിനിടെയാണ്​ നെഞ്ചുവേദനയുണ്ടായത്​. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിക്രൂട്ട്​ ചെയ്യപ്പെട്ട മറ്റ്​ നഴ്​ സുമാരോടൊപ്പമാണ്​ അനുഷ സൗദി എയർലൈൻസിൽ ഞായറാഴ്​ച​ റിയാദിലെത്തിയത്​. തിങ്കളാഴ്ച്ച റിയാദ്​ കെയർ ആശുപത്രിയിലെത്തി ജോലിയിൽ ചേരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്​തു. എന്നാൽ ഭർത്താവ്​ ആശുപത്രിയിലായതോ മരിച്ചതോ ഒന്നും അനുഷ അറിഞ്ഞില്ല.

റിയാദിലുള്ള മലയാളി നഴ്​സ് ആനി സാമുവൽ വഴി സാവകാശം അനുഷയെ വിവരം അറിയിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകർ   കമ്പനി മാനേജുമെൻറുമായി ബന്ധപ്പെട്ട്​ അനുഷയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്​. ജോമിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.