ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ലോക്ക്ഡൗണിൽ കാട്ടിലകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ അസ്ഥികൂടം നാലു മാസത്തിനു ശേഷം കണ്ടെത്തി.

കണ്ണൂര്‍: ലോക്ക്ഡൗണിൽ കാട്ടിലകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ അസ്ഥികൂടം നാലു മാസത്തിനു ശേഷം കണ്ടെത്തി. ലോക്ഡൗൺ സമയത്ത് കേരളത്തിലേക്കുള്ള യാത്രക്കിടെ കാട്ടിൽ അകപ്പെട്ട ആളുടെ അസ്ഥികൂടം നാലു മാസത്തിനു ശേഷം കണ്ടെത്തി.

മാക്കൂട്ടം ചുരം വഴി വരവെ കാട്ടിലകപ്പെട്ട് പോയ ഫെഡ്രിക് ബാർലയുടെ അസ്ഥികൂടമാണ് നാല് മാസത്തിന് ശേഷം കിട്ടിയത്. ക‌ർണ്ണാടക കേരള അതിർത്തിയായ മാക്കൂട്ടം ചുരം കഴിഞ്ഞ ആഗസ്റ്റിലാണ് തുറന്നത്.

കൂർഗിൽ നിന്ന് കേരളത്തിലേക്ക് വന്ന ഒരു സംഘം ആളുകൾക്കൊപ്പമാണ് ഫ്രഡറിക് ഉണ്ടായിരുന്നത്. എന്നാൽ, വനത്തിനുള്ളിൽ ഭക്ഷണം കഴിക്കാനായി വണ്ടി നിർത്തിയപ്പോൾ ഇയാളെ കാണാതാവുകയായിരുന്നു.

തുടർന്ന്, വീരാജ് പേട്ട പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്ത് തിരിച്ചിൽ നടത്തി. കേരള പൊലീസും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസമാണ് ഒരു തലയോട്ടി കണ്ടകാര്യം നാട്ടുകാർ പൊലീസിനെ അറിയിച്ചത്.

പാന്‍റിന്റെ അവശിഷ്ടത്തിൽ നിന്നും തിരിച്ചറിയൽ രേഖകളും കിട്ടി. ഒഡീഷ സുന്ദർഘർ ജില്ല സ്വദേശിയാണ് ഇയാൾ. 45 കാരനായ ഇയാൾ ടെലിഫോൺ കമ്പനിയുടെ കരാറ് പണിക്കാരായി എത്തിയതായിരുന്നു ഒഡീഷയിൽ നിന്നുള്ള ഈ സംഘം.

അസ്ഥികൂടം കുടുതൽ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നും ഇരിട്ടി പൊലീസ് പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.