ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഭിന്നശേഷിക്കാരുടെ ആനുകൂല്യം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി അമ്മമാരുടെ കൂട്ടായ്‌മ നവജീവൻ ഗ്രുപ്പിലെ അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.


ഭിന്നശേഷിക്കാരുടെ ആനുകൂല്യം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി അമ്മമാരുടെ കൂട്ടായ്‌മ നവജീവൻ ഗ്രുപ്പിലെ അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.

ഭിന്നശേഷിക്കാര്‍ക്ക് സർക്കാർ സഹായമായി ലഭിക്കുന്ന 600 രൂപ ക്ഷേമപെൻഷനിൽ നിന്ന് 1500 ലേക്ക് ഉയർത്തിയതിൽ ഒരുപാട് സന്തോഷം ഉള്ള ഒരു ജനതയുടെ മുന്നിൽ കോവിഡിന്റെ പേര് പറഞ്ഞു ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യം വെട്ടി കുറച്ച സര്‍ക്കാര്‍ നടപടി പുനര്‍പരിശോധിക്കണം എന്നാവശ്യപ്പെട്ട് പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (PSSS) അധീനതയിലുള്ള ഭിന്നശേഷി കുഞ്ഞുങ്ങളുടെ അമ്മമാരുടെ കൂട്ടായ്‌മ നവജീവൻ ഗ്രുപ്പിലെ അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.

ഒരുപാട് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ രക്ഷകർത്താക്കള്‍ക്കും  ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങളെ പരിചരണത്തിന് വേണ്ടി വീട് വിട്ട് ജോലിക്ക് പോകാൻ സാധിക്കാത്ത മാതാപിതാക്കള്‍ക്കും മാസം 5000 രൂപയില്‍ കൂടുതൽ മരുന്നും തെറാപ്പിയും, മറ്റു അത്യാവശ്യ സാധനങ്ങളും കുട്ടികൾക്ക് വേണ്ടി കണ്ടെത്താൻ കഷ്ടപ്പെടുന്ന രക്ഷകർത്താക്കള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഈ തുകയും ആശ്വാസകിരൺ തുകയും വലിയ ഒരു ആശ്വാസം ആയിരുന്നു.

ഭിന്നശേഷിക്കാര്‍ക്ക് മരുന്ന് സൌജന്യമായി നല്‍കണം എന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കിലും ഇവര്‍ക്ക് കിട്ടാറില്ല.മരുന്ന് സൌജന്യമായി ലഭിക്കുവാനുള്ള ക്രമീകരണം സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകണം.

സ്കൂളിൽ ക്ലാസ്സില്ലാത്ത സമയത്ത് പോലും സ്കൂൾ ഫീസ് ആയി വൻ തുകകൾ വാങ്ങുന്ന
സ്കൂളുകള്‍ ഉള്ള ഈ കേരളത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് കിട്ടേണ്ട അർഹതപ്പെട്ട സ്കോളർഷിപ്പ് തുക ആശ്വാസ കിരൺ തുക നിർത്തലാക്കുകയോ വെട്ടി കുറയ്ക്കുകയോ ചെയ്ത തീരുമാനം പുനർപരിശോധന നടത്തണം എന്നാണ് നവജീവൻ ഗ്രൂപ്പിന്റെ ആവശ്യം.

ഭിന്നശേഷിയുള്ള കുട്ടികള്‍ യാത്രാ വേളയില്‍ മാസ്ക് ധരിക്കുന്നതില്‍ വിമുഖത കാണിക്കുന്നതിനാല്‍ പോലീസ്‌ പിഴ ഈടാക്കുന്നത് ഒഴിവാക്കണം എന്ന് ഗ്രൂപ്പ്‌ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ഭിന്ന ശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും അനുഭവിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചു പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റി പ്രോജെക്റ്റ്‌ ഓഫീസര്‍ സണ്ണി,ചൈൽഡ് ലൈൻ കോഡിനേറ്റർ ബിനു ജോര്‍ജ്‌ ,ഗ്രൂപ്പ് ആനിമേറ്റര്‍ വിമല, ഗ്രുപ്പ് സെക്രട്ടറി ഷീന നെൽസൺ, പ്രസിഡന്റ് അജിത ശ്യാം,ട്രഷറർ ജീജ സുനിൽ തുടങ്ങിയവര്‍ സംസാരിച്ചു.

ഭിന്ന ശേഷിയുള്ള കുട്ടികളുടെ അമ്മമാരുടെ കൂട്ടയ്മയായ നവജീവൻ ഗ്രൂപ്പ്‌ നിലവില്‍ പരിമിതികളുടെ നടുവിലും നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്.  സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങൾ ആയി മുടങ്ങാതെ ഭക്ഷ്യ ധാന്യ കിറ്റുകൾ എത്തിച്ചു നല്കാന്‍ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.

അതുപോലെ സെറിബ്രൽ പൾസി രോഗം ബാധിച്ച 2 കുട്ടികൾക്ക് കട്ടിൽ എത്തിച്ചു നൽകി.

ക്യാൻസർ രോഗി ആയ മാതാവിന് ചികിത്സാ സഹായം, ഓണക്കോടി വിതരണം, പഠനത്തിനു വേണ്ടി ഒരു കുട്ടിക്ക് മൊബൈല്‍ ഫോൺ തുടങ്ങിയവ നല്‍കാന്‍ സാധിച്ചു.

നിത്യവരുമാനത്തിന് മാർഗം ഇല്ലാത്ത 2 ഭിന്നശേഷി കുടുംബങ്ങൾക്ക് ആശ്വാസമായി കോഴിയും കോഴിക്കൂടും വാങ്ങി നൽകി.

ആരോരും ഇല്ലാത്ത അമ്മക്ക് ശ്രവണ സഹായി നല്കാൻ സാധിച്ചു, അശരണർക്ക് ചികിത്സ സഹായം, മരുന്ന്, തുടങ്ങിയവ ഈ ഒരു വർഷ കാലയിളവിൽ എത്തിക്കാൻ ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മൂലം എത്തിക്കുവാന്‍ സാധിച്ചു.
പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റി പ്രോജെക്റ്റ്‌ ഓഫീസര്‍ സണ്ണി, ചൈൽഡ് ലൈൻ പ്രവർത്തകയും ഗ്രുപ്പ് ആനിമേറ്ററുമായ വിമല, ചൈൽഡ് ലൈൻ കോഡിനേറ്റർ ബിനു,
ഗ്രുപ്പ് സെക്രട്ടറി ഷീന നെൽസൺ, പ്രസിഡന്റ് അജിത, ട്രഷറർ ജീജ സുനിൽ
ഗ്രുപ്പ് അംഗങ്ങൾ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Members of the Mothers' Coalition Navjeevan Group wrote a letter to the Chief Minister on the government's move to slash the benefits of the disabled.

In front of a people who are very happy with the increase of the government assistance of  Rs.600 / - to Rs.1500 / - received by the government for differently abled.

The government should reconsider its decision to reduce the benefits for children with disabilities by mentioning Covid's name

Navajeevan Group, a group of mothers of children with disabilities under the Punalur Social Service Society (PSSS), wrote a letter to the Chief Minister asking him to reconsider the government's decision to slash benefits for children with disabilities.

This amount and the relief amount provided by the government was a great relief to the parents of many disabled children, to the parents who could not go home from work for the care of differently abled children, and to the parents who were struggling to find more than Rs. 5,000 per month for medicines, therapy and other essentials for their children.

Although there is a government order to provide free medicine to the differently abled, they do not get it.

Buying large sums as school fees even when there is no class at school.The Navjeevan Group wants a review of the decision to suspend or reduce the amount of relief Kiran's deserving scholarships for children with disabilities in Kerala, where there are schools.

The group members demanded that the police avoid imposing fines on children with disabilities who are reluctant to wear masks while traveling.

Punalur Social Service Society Project Officer Sunny, Child Line Coordinator Binu George, Group Animator Vimala, Group Secretary Sheena Nelson, President Ajitha Shyam and Treasurer Jeeja Sunil spoke on various issues faced by children with disabilities and their parents.

Navjeevan Group, a group of mothers of children with disabilities, is commendable for its ongoing work despite its limitations. The group has been able to deliver food grain kits continuously for months to many families who are suffering in the community.

Similarly, 2 children with cerebral palsy were given beds.

The mother, who is a cancer patient, was able to provide medical assistance, Onakkodi distribution and a mobile phone to a child for study.Poultry and chicken coops were purchased as relief for 2 differently abled families who have no means of daily income.

The work of this group has been able to provide hearing aids to the homeless mother and to provide medical assistance, medicine, etc. to the homeless during this one year period.

Punalur Social Service Society Project Officer Sunny, Child Line Activist and Group Animator Vimala, Child Line Coordinator Binu,Group Secretary Sheena Nelson, President Ajitha and Treasurer Jeeja Sunil, Group members and others provided leadership.


 


 

 Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.