10 വര്‍ഷത്തോളമായി സൗദിയില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. പിതാവ്: വര്‍ഗീസ്, മാതാവ്: വത്സമ്മ, ഭര്‍ത്താവ്: ദിനു തോമസ്, മക്കള്‍: ആരോണ്‍, ഐറിന്‍, ആന്‍ഡ്രിയ, സഹോദരങ്ങള്‍: ബിനോയ്, ശില്‍ജ. നേരത്തെ ജിദ്ദയിലുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവും മക്കളും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നാട്ടിലാണ്.
ജെ.എന്‍.എച്ച് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ജിദ്ദയിലുള്ള സഹോദരി ഭര്‍ത്താവ് സബിന്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ ആശുപത്രി അധികൃതരുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നു.
കണ്ണൂര്‍ സ്വദേശിനിയായ നഴ്‌സ് ജിദ്ദയില്‍ മരിച്ചു..Nurse from Kannur dies in Jeddah
ജിദ്ദ: കണ്ണൂര്‍ സ്വദേശിനിയായ നഴ്‌സ് ഹൃദയാഘാതത്തെതുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. കുടിയാന്‍മല സ്വദേശിനി പൊട്ടനാനിയില്‍ മഞ്ജു ദിനു (37) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ