ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജോലിസ്ഥലത്തേക്ക് പോകവെ, അഫ്ഗാന്‍ ടിവി അവതാരകയെ വെടിവെച്ചു കൊന്നു...On her way to work, the Afghan TV presenter was shot and killed

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ടെലിവിഷന്‍ അവതാരകയും മാദ്ധ്യമപ്രവര്‍ത്തകയുമായ യുവതിയെ വെടിവെച്ചുകൊന്നു. നംഗര്‍ഹാര്‍ പ്രവിശ്യയില്‍ വ്യാഴാഴ്ചയാണ് സംഭവം. ജോലിക്കായി കാറില്‍ പോകവെയാണ് മലാല മൈവാന്തിനു നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ് മലാല. കൊലയാളിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളോ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളോ ഏറ്റെടുത്തിട്ടില്ല. അടുത്തയിടെ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പൗരന്മാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഐ എസ് രംഗത്തെത്തിയിരുന്നു. അതേസമയം, നവംബറില്‍ അഫ്ഗാനിസ്ഥാനിലെ മദ്ധ്യ ഗസ്നി പ്രവിശ്യയില്‍ ക്രൈം ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥയായി ജോലി ചെയ്യുകയായിരുന്നു ഖതേര എന്ന യുവതിക്ക് വെടിയേറ്റിരുന്നു. ഇവരുടെ കാഴ്ച ശക്തി നഷ്ടമായി. വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ജോലിക്ക് പോയതിന് താലിബാന്‍ ഖതേരയെ ആക്രമിച്ചുവെന്നാണ് പ്രദേശിക ഭരണകൂടം ആരോപിക്കുന്നത്. ഇസ്ലാമിക ആചാരങ്ങള്‍ക്ക് വിരുദ്ധമായി വീടിനു പുറത്തുപോയി ജോലി ചെയ്യുന്ന സ്ത്രീകള്‍ കടുത്ത ആക്രമണമാണ് അഫ്ഗാനില്‍ നേരിടുന്നത്. കഴിഞ്ഞ മാസം രണ്ട് മാദ്ധ്യമ പ്രവ‍ര്‍ത്തകരെ അഫ്ഗാനില്‍ കൊലപ്പെടുത്തിയിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.