ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പനവൂരിൽ നവജാത ശിശുവിനെ അമ്മ കൊന്നു കുഴിച്ചു മൂടി. In Panavoor, a mother killed her newborn baby and buried him.

പനവൂരിൽ നവജാത ശിശുവിനെ അമ്മ കൊന്നു കുഴിച്ചുമൂടി.പനവൂർ മാങ്കുഴി തോട്ടിൻങ്കര കുന്നുംപുറത്ത് വീട്ടിൽ വിജി(29) മൂന്ന് ദിവസം പ്രായമുള്ള തൻ്റെ നവജാത ശിശുവിനെ കുഴിച്ചു മൂടി. ഇന്ന് രാവിലെ ആണ് സംഭവം നാട്ടുകാർ അറിഞ്ഞത്.പരിസരവാസികളാണ് വീടിന് പിന്നിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.വിജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ടെക്സ്റൈല്‍സിലെ ജോലിക്കാരിയായ വിജി ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

'വിജി ഒമ്പത് മാസം ഗർഭിണി ആയിരുന്നു. തിങ്കളാഴ്ച മുതൽ വിജിയുടെ വയറ് താഴ്ന്ന നിലയിലായിരുന്നു. തുടർന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകിൽ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടതെന്ന്' പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞു.

അയൽവാസികൾക്ക് വിജി ഗർഭിണിയാണോ എന്ന് നേരത്തെ സംശയമുണ്ടായിരുന്നു. എന്നാൽ വയറിൽ മുഴയാണെന്നാണ് വിജി അയൽവാസികളോട് പറഞ്ഞത്. വീടിനുളളിൽ രക്തവും മറ്റും കണ്ടതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയ നിലയിൽ കണ്ടത്.  നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.