ഓരോ കുടുംബത്തിലെയും വോട്ടുകള്‍ സ്വന്തമാക്കാന്‍ ആവശ്യമായ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് മത്സര രംഗത്തുള്ളവര്‍. ഇതിനിടയില്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്ഥികളില്ലെങ്കിലും തങ്ങളുടെ പ്രവര്‍ത്തകരുടെ എണ്ണവും സ്വാധീനവും ഉപയോഗപ്പെടുത്താമെന്ന തരത്തില്‍ പിന്തുണയും സഹായവും തേടലും വാഗ്ദാനം ചെയ്യലും പിന്നാമ്പുറത്ത് തകൃതിയായിരിക്കുകയാണ്. കൂടാതെ പ്രവര്‍ത്തന പോരായ്മകളും പഴയകാല കഥകളും എന്നു വേണ്ട പൊതുജനങ്ങളുടെ മനസ്സിളക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാവിധത്തിലുമുള്ള തന്ത്രങ്ങളും അണിയറയില്‍ നിറയുകയാണ്.
ഞായറാഴ്ച വൈകുന്നേരത്തോടെ ശബ്ദ പ്രചരണം അവസാനിച്ചു. പ്രചരണത്തില്‍ മേല്‍കൈ നേടാനായി സ്ഥാനാര്‍ഥികളുടെ അപദാനങ്ങളും ജീവിത സാഹചര്യങ്ങളും വരെ പാരടി ഗാനങ്ങളായും വീഡിയോകളായും മൈക്കിലൂടെയും സോഷ്യല്‍ മീഡിയാകളിലുടെയും പടരുകയാണ്.
ഇരുപത് വാര്‍ഡുകളുളള കുളത്തൂപ്പുഴയില്‍ നിലവില്‍ ഇടതു മുന്നണിയാണ് കോണ്‍ഗ്രസ് വിമത സ്വതന്ത്രരുടെ പിന്തുണയോടെ ഭരിച്ചിരുന്നത്.
വീണ്ടും പതിനഞ്ച് സീറ്റെങ്കിലും കരസ്ഥമാക്കി അധികാരത്തില്‍ വരുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അതേസമയം മേല്‍ക്കോയ് മനേടി ഭരണം പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫിന്റെ വാദം.
പലവാര്‍ഡുകളിലും രണ്ടാംസ്ഥാനത്ത് എത്തിയിട്ടുളള ബി.ജെ.പി ഇക്കുറി പഞ്ചായത്തില്‍ അക്കൌണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തിലുമാണ്. സ്ഥാനാര്‍ഥികള്‍ അവരവരുടെ ബാലറ്റ് മിഷ്യന് മാതൃകകള്‍ തയ്യാറാക്കി തങ്ങള്‍ ബാലറ്റ് യൂണിറ്റില്‍ എത്രാം സ്ഥാനത്താണ് വോട്ട് രേഖപ്പെടുത്തെണ്ടതെന്ന് ചിഹ്നവും സ്ഥാനവും പരിചയപ്പെടുത്തുന്ന തിരക്കും സ്ലിപ്പു വിതരണവുമായാണ് അവസാനഘട്ട ഭവന സന്ദര്‍ശനം നടത്തുന്നത്.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ