*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പന്തളത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ചു; രണ്ടാം ഭര്‍ത്താവ് പിടിയില്‍...Pandalam stabs wife to death, leaves her in a sack; Second husband arrested

പന്തളത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ചു; രണ്ടാം ഭര്‍ത്താവ് പിടിയില്‍

പത്തനംതിട്ട | പന്തളത്ത് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍. അടൂര്‍ ആനന്ദപ്പള്ളി സ്വദേശി മധുസൂദനനാണ് ടാപ്പിങ് കത്തി ഉപയോഗിച്ച്‌ ഭാര്യ സുശീലയെ കൊന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
സുശീല മരിച്ചെന്ന് ഉറപ്പായതോടെ ബുധനാഴ്ച പുലര്‍ച്ചെ ചാക്കില്‍ കെട്ടി സ്വന്തം ഓട്ടോറിക്ഷയില്‍ കുരമ്ബാല ജംഗ്ഷന് സമീപമുള്ള റോഡില്‍ മൃതദേഹം ഉപേക്ഷിച്ചു. മൃതദേഹം കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതോടെയാണ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചത്.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. ടാപ്പിങ്ങ് തൊഴിലാളിയായ ഇരുവരും രണ്ട് വര്‍ഷ മുമ്ബ് ളാഹ എസ്റ്റേറ്റില്‍ വച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹിതരായി.

പ്ലാന്റേറേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ചപ്പോള്‍ സുശീലയ്ക്ക് കിട്ടിയ മൂന്ന് ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപക്ക് സ്ഥലം വാങ്ങി. ബാക്കി പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.