പുനലൂർ താലൂക്ക് ആശുപത്രിക്ക് കൊച്ചി കപ്പൽശാലയുടെ സി.എസ്. ആർ സഹായം
പുനലൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവക്കുന്ന പുനലൂർ താലൂക്കാശുപത്രിക്ക് കൊച്ചി കപ്പൽശാലയുടെ സഹായഹസ്തം.
പുതിയതായി പണി കഴിപ്പിച്ച ആശുപത്രി സമുച്ചയത്തിൽ 89 ലക്ഷം രൂപ ചിലവഴിച്ച് കൊച്ചി കപ്പൽശാലയുടെ സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനിക സീലിംഗ് മൗണ്ട് ഡിജിറ്റൽ എക്സറേ യൂണിറ്റാണ് ഒരുക്കിയിട്ടുള്ളത്.
സാധാരണ ജനവിഭാഗങ്ങളുടെ അത്താണിയായ സർക്കാർ ആശുപത്രികൾക്ക് എന്നും മാതൃകയായിട്ടുള്ള പുനലൂർ താലൂക്കാശുപത്രിയിലേക്കുള്ള കൊച്ചി കപ്പൽശാലയുടെ കടന്നുവരവ് ഞങ്ങളുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരം കൂടിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ അറിയിച്ചു.
സംസ്ഥാന സർക്കാരിൻ്റെ വികസന പദ്ധതികൾക്കൊപ്പം സി.എസ്. ആർ പദ്ധതികളും സമന്വയിക്കുമ്പോൾ പൊതുജനത്തിന് ലഭിക്കുന്ന സേവനങ്ങളുടെ ഉത്തമ ഉദാഹരണമാണ് പുനലൂർ താലൂക്ക് ആശുപത്രി. ജനുവരിയിലാണ് പുതിയ ആശുപത്രി മന്ദിരത്തിൻ്റെയും ചികിത്സാ സംവിധാനങ്ങളുടെയും ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ