അംഗണവാടി കുട്ടികള്‍ ഉപയോഗിക്കുന്ന കുടിവെളളത്തിന്റെ ശുദ്ധതയും ഗുണമേന്മയും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറി കുളത്തൂപ്പുഴയില്എത്തി കുടിവെളളം ശേഖരിച്ചു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും ശിശുക്ഷേമ വികസന ആഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് ആഫീസ് അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്തിലെ 36 അംഗണവാടികളിലെ കുടിവെളളത്തിന്റെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തുകയായും എല്ലാ അംഗണവാടി അധ്യാപകര്‍ക്കും പരിശോധനാ ഫലത്തിന്റെ വിവരവും എടുക്കേണ്ടുന്ന മുന്‍കരുതല്‍ നടപടിയും ഗൂഗിള്മീറ്റിന്റെ സഹായത്തോടെ എത്തിച്ച് സുരക്ഷ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ഏതെങ്കിലും രീതിയില്‍ കുടിവെളളത്തിന്റെ ഗുണമേന്മയില് തകരാര്‍ കണ്ടെത്തിയാല്‍ തുടര്‍ദിവസങ്ങളില്‍ ഇവിടുത്തെ ജലം ഉപയോഗിക്കുന്നതില്‍ നിന്നും ജീവനക്കാരെ വിലക്കാനും നടപടിയുണ്ടാകും.
വരും ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങല്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുത്തുന്ന തരത്തില്‍ അവസരമൊരുക്കാന്‍ ലക്ഷ്യമിടുന്നതായി ഭക്ഷ്യസുരക്ഷാ ആഫീസര്‍ വിനോദ്കുമാര്‍ അറിയിച്ചു,
ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അശ്വതി,ബാബുകുട്ടന്,ലാബ്ടെക്നിക്കല്‍ അസിസ്റ്റന്റ് ശ്രീലക്ഷ്മി,ലോയിഡ്,വിമല്‍ എന്നിവര്‍ നേതൃത്വം നല്കി.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ന്യൂസ് ബ്യുറോ കുളത്തുപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ