ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തി ; യാത്രാ നിരോധനം ഏര്‍പ്പെടുത്തി.Rapidly spreading new corona virus detected; Travel ban imposed

അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തി ; യാത്രാ നിരോധനം ഏര്‍പ്പെടുത്തി

ലണ്ടന്‍ : യുകെയില്‍ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ഉള്‍പ്പെടുന്ന തെക്കു-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് പുതിയ കൊറോണ വൈറസിനെ കൂടുതലായി കണ്ടെത്തിയത്. ഇതേ വൈറസിനെ തന്നെ നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ കോവിഡ്-19 രോഗികളിലും കണ്ടെത്തിയിട്ടുണ്ട്.

പുതിയ കൊറോണ വൈറസ് എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല. വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അയര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം യുകെയില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തി വെച്ചു. ജനുവരി ഒന്നുവരെ യുകെയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും നിരോധിച്ചതായി നെതര്‍ലന്‍ഡ്‌സ് അറിയിച്ചു.

ചരക്കു ലോറികള്‍ ഉള്‍പ്പെടെ യുകെയിലേക്കുള്ള എല്ലാ സര്‍വീസുകളും ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഫ്രാന്‍സ് നിര്‍ത്തി വെച്ചു. കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തിങ്കളാഴ്ച രാവിലെ യൂറോപ്യന്‍ യൂണിയന്‍ യോഗം ചേരുന്നുണ്ട്. യുകെയിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.