കോയമ്പത്തൂര്‍: മലപ്പുറം സ്വദേശികളില്‍നിന്ന് 27.50 ലക്ഷം രൂപ കവര്‍ന്ന ശേഷം ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് ഒരു കോടിയോളം രൂപ കണ്ടെടുത്തു. പാലക്കാട്- കോയമ്ബത്തൂര്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മലപ്പുറം സ്വദേശികളായ രണ്ടു പേരെ ആക്രമിച്ച് 27.50 ലക്ഷം രൂപ കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെയാണിത്. ഹവാല ഇടപാടാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശികളായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ അബ്ദുസ്സലാം (50), ഡ്രൈവര്‍ എ. ഷംസുദ്ദീന് (42) എന്നിവരാണ് കഴിഞ്ഞദിവസം ആക്രമണത്തിനിരയായത്. തുടര്‍ന്ന് അഞ്ചംഗ സംഘം കാറുമായി കടക്കുകയായിരുന്നു.
തുടര്‍ന്നാണ് സംഘം കൊണ്ടു പോയ കാര്‍ കോയമ്പത്തൂര്‍ ശിരുവാണി റോഡില്‍ മാതംപട്ടിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതില്‍ പരിശോധന നടത്തവെയാണ് പിന്‍സീറ്റിനടിയിലെ രഹസ്യ അറയില്‍ 90 ലക്ഷത്തിലധികം രൂപ കണ്ടെത്തിയത്. സ്ഥിരമായി കാറില്‍ ഹവാല പണം കടത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. അക്രമിസംഘം തട്ടിയെടുത്തത് 27.50 ലക്ഷം രൂപയല്ലെന്നും വന്‍ തുകയായിരിക്കുമെന്നും സൂചനയുണ്ട്. കവര്‍ച്ച ഒത്തുകളിയാണെന്നും സംശയമുണ്ട്.
അബ്ദുസ്സലാം, ഷംസുദ്ദീന്, മുഹമ്മദ്അലി എന്നിവരുടെ പരസ്പര വിരുദ്ധ മൊഴികള്‍ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനിടെ രണ്ട് മൊബൈല്‍ ഫോണുകളും റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് ഇവ പൊലീസിന് കൈമാറിയത്. അബ്ദുസ്സലാമിന്റെയും ഷംസുദ്ദീെന്റയും ഫോണുകളാണിതെന്ന് പൊലീസ് അറിയിച്ചു. ഇവയും പരിശോധനക്ക് വിധേയമാക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ