*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ദുബായില്‍ കാണാതായ കൊച്ചി സ്വദേശി സുനിലിനായുള്ള തിരച്ചില്‍ തുടരുന്നു; കാണാതായിട്ട് നാലുനാള്‍.....Search continues for missing Kochi resident Sunil in Dubai; Missing for four days

ദുബായില്‍ കാണാതായ കൊച്ചി സ്വദേശി സുനിലിനായുള്ള തിരച്ചില്‍ തുടരുന്നു; കാണാതായിട്ട് നാലുനാള്‍; ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കി കുടുംബം; ജോലി ഉപേക്ഷിച്ച്‌ നാട്ടിലെത്തിയ സുനില്‍ വിസിറ്റിങ്ങ് വിസയില്‍ തിരിച്ചെത്തിയത് രണ്ട് മാസം മുന്‍പ്; തിരോധാനത്തില്‍ ദുരൂഹതയേറുന്നു

ദുബായ്: ദുബായിലെ താമസ സ്ഥലത്ത് നിന്നു കാണാതായ സുനില്‍ സേവ്യറിനായുള്ള തിരച്ചില്‍ തുടരുന്നു. ആദ്യം ജബല്‍ അലി പൊലീസിനെ സമീപിച്ച കുടുംബം ഇപ്പോള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലേയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് കൊച്ചി മൂലാംപള്ളി വടക്കേപ്പറമ്ബില്‍ സേവ്യറിന്റെ മകന്‍ സുനില്‍ സേവ്യറിനെ ജബല്‍ അലിയിലെ താമസ സ്ഥലത്ത് നിന്നു കാണാതായതായി ബന്ധുക്കള്‍ പരാതിപ്പെട്ടത്.

നേരത്തെ 13 വര്‍ഷം ദുബായില്‍ ജോലി ചെയ്തിരുന്ന പെയിന്ററായ സുനില്‍ ജോലി ഉപേക്ഷിച്ച്‌ നാട്ടിലേയ്ക്ക് തിരിച്ചുപോവുകയും 2 മാസം മുന്‍പ് വീണ്ടും ജോലി അന്വേഷിച്ച്‌ ടൂറിസ്റ്റ് വീസയില്‍ വരികയും ചെയ്തു. നേരത്തെ ഒപ്പം ജോലി ചെയ്തിരുന്നവരുടെ കമ്ബനിയില്‍ ജോലി ലഭിച്ച്‌ വീസാ നടപടികള്‍ നടന്നുവരികയായിരുന്നു.

സുഹൃത്തുക്കളോടൊപ്പം ജബല്‍ അലിയിലെ ഫ്‌ളാറ്റിലായിരുന്ന താമസം. ചൊവ്വാഴ്ച വൈകിട്ട് ആറിന് പുറത്തിറങ്ങിയ സുനില്‍ ഏറെനേരം കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.നാട്ടിലോ ഇവിടെയോ യാതൊരു പ്രശ്‌നവും സുനിലിലില്ലായിരുന്നുവെന്നാണ് പറയുന്നത്.

ലുങ്കിയും ചുവപ്പും കറുപ്പും കലര്‍ന്ന ടി ഷര്‍ട്ടുമായിരുന്നു കാണാതാകുമ്ബോഴത്തെ വേഷം. കണ്ടുകിട്ടുന്നവര്‍ 052 749 9258 എന്ന നമ്ബരില്‍ ബന്ധപ്പെടുക.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.