തെരുവുനായെ ഭക്ഷിക്കാനുളള നീക്കത്തിനിടയില്‍ പെരുമ്പാമ്പിനെ വനപാലകര്‍ പിടികൂടി. കുളത്തൂപ്പുഴ അമ്പലക്കടവ് ഏലായില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
അമ്പലക്കടവ്-കുമരം കരിക്കം ഏലാറോഡോരത്ത് ഉപയോഗിക്കാതെ കാടുകയറി കിടക്കുന്ന വ്യക്തിയുടെ ചതുപ്പ് നിലത്തില്‍ നായുടെ നിര്‍ത്താതെയുളള കരച്ചില്‍കേട്ട് നാട്ടുകാര്‍ വന്ന് നോക്കുമ്പോഴാണ് കൂറ്റന്‍ പെരുമ്പാമ്പിന്റെ പിടിയിലകപ്പെട്ട തെരുവുനായി ജീവനു വേണ്ടി പിടയുന്നത് കണ്ടത്.
ഉടന്‍ തന്നെ വനപാലകരെ അറിയിക്കുകയും അഞ്ചല്‍ വനംറെയിഞ്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ സഹായം തേടുകയുമായിരുന്നു ഇതേ തുടര്‍ന്ന് പ്രത്യേക ദൌത്യ സംഘമെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു അപ്പോഴേയ്ക്കും പാമ്പിന്റെ പിടിയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന നായ് ചതുപ്പിലെ വെളളത്തില്‍ മുങ്ങി ചാവുകയായിരുന്നു.
ജനവാസ മേഖലയില്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണിയായി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കാടുവളര്‍ന്ന് പാമ്പുവളര്‍ത്തല്‍ കേന്ദ്രമായ പ്രദേശത്തു കൂടി വഴി നടക്കാനാവാത്ത അവസ്ഥയാണെന്നും കാടുകള്‍ നീക്കം ചെയ്തു നാട്ടുകാരുടെ സുരക്ഷ ഒരുക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
സെക്ഷന്‍ ഫോറസ്റ്റ് ആഫീസര്‍ രാജേഷ് ഷിബു,രതീഷ്,സെന്‍ജിത്ത്,വിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിലുളള വനംദൌത്യസംഘമാണ് പാമ്പിനെ പിടികൂടിയത്.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ