TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ത​മി​ഴ് സീ​രി​യ​ല്‍ താ​രം വി.​ജെ ചി​ത്രയു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു പോ​ലീ​സ്. Tamil serialstar V.J. Chithra found dead in hotel room Police are saddened by the death of Chitra

ചെ​ന്നൈ: ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ത​മി​ഴ് സീ​രി​യ​ല്‍ താ​രം വി.​ജെ ചി​ത്ര (29) യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു പോ​ലീ​സ്. മു​ഖ​ത്ത് പാ​ടു​ക​ളു​ണ്ടെ​ന്നും ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ യ​ഥാ​ര്‍​ഥ കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു ഹോ​ട്ട​ല്‍ മു​റി​യി​ല്‍ തി​രി​ച്ചെ​ത്തി​യ​ശേ​ഷ​മാ​ണു ചി​ത്ര​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് പു​ല​ര്‍​ച്ചെ 2.30 നാ​ണ് ചി​ത്ര ഹോ​ട്ട​ല്‍ മു​റി​യി​ലെ​ത്തി​യ​ത്. സ​ഹ​താ​ര​വും പ്ര​തി​ശു​ത​വ​ര​നു​മാ​യ ഹേ​മ​ന്തി​നൊ​പ്പ​മാ​ണ് ചി​ത്ര താ​മ​സി​ച്ചി​രു​ന്ന​ത്. റൂ​മി​ലെ​ത്തി​യ ചി​ത്ര ത​നി​ക്കു കു​ളി​ക്ക​ണ​മെ​ന്നും ഹേ​മ​ന്തി​നോ​ടു പു​റ​ത്തേ​ക്കു പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും ചി​ത്ര വാ​തി​ല്‍ തു​റ​ന്നി​ല്ല. ഹേ​മ​ന്ത് വാ​തി​ലി​ല്‍ മു​ട്ടി നോ​ക്കി​യെ​ങ്കി​ലും മ​റു​പ​ടി​യു​ണ്ടാ​യി​ല്ല.

ഇ​തേ​തു​ട​ര്‍​ന്നു, ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രി​ല്‍​നി​ന്നു മു​റി​യു​ടെ മ​റ്റൊ​രു താ​ക്കോ​ല്‍ വാ​ങ്ങി ഹേ​മ​ന്ത് വാ​തി​ല്‍ തു​റ​ന്നു നോ​ക്കിയ​പ്പോ​ഴാ​ണു മു​റി​യി​ലെ ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ല്‍ ചി​ത്ര​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ന​സ്ര​ത്ത്പേ​ട്ടൈ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ത​മി​ഴ് പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ ഏ​റെ ജ​ന​പ്രീ​തി​യു​ണ്ടാ​യി​രു​ന്ന സീ​രി​യ​ല്‍ ന​ടി​യാ​ണ് ചി​ത്ര. വി​ജ​യ് ടി​വി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന പാ​ണ്ഡ്യ​ന്‍ സ്റ്റോ​ര്‍​സ് എ​ന്ന സീ​രി​യ​ലി​ലെ മു​ല്ലൈ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ചി​ത്ര പ്ര​ശ​സ്ത​യാ​കു​ന്ന​ത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.