TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്ത്രീകള്‍ വസ്ത്രം മാറുന്നത് പകര്‍ത്തി; ശീമാട്ടി വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ശീമാട്ടി വസ്ത്രവ്യാപാരശാലയില്‍ സ്ത്രീകളുടെ ചേഞ്ചിങ് റൂമില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന്‍ പിടിയില്‍. 

കാരാപ്പുഴ വെള്ളപ്പനാട്ടില്‍ നിധിന്‍ കുമാറി(30)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഇവിടെ എത്തിയ 17 സ്ത്രീകള്‍ വസ്ത്രം മാറുന്ന വീഡിയോ ഇയാള്‍ തന്റെ മൊബൈല്‍ ക്യാമറ ഒളിച്ചു വച്ചു പകര്‍ത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കോട്ടയം നഗരത്തിലെ പ്രമുഖ അഭിഭാഷകയാണ് പ്രതിയെ കൈയ്യോടെ പിടികൂടിയത്. ഇവര്‍ വസ്ത്രം മാറുന്നതിനിടെ തൊട്ടടുത്ത ചേഞ്ചിങ് റൂമില്‍ നിന്നു മൊബൈല്‍ ക്യാമറയും കയ്യും കണ്ടതോടെയാണ് സംഭവം പുറത്തായത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കോട്ടയം നഗരത്തിലെ പ്രമുഖ അഭിഭാഷക യുവതി ശീമാട്ടിയില്‍ വസ്ത്രം വാങ്ങാന്‍ എത്തിയതായിരുന്നു. ഇവര്‍ ഇവിടെ എത്തി ചുരിദാര്‍ വാങ്ങിയ ശേഷം ചേഞ്ചിംങ് റൂമില്‍ കയറി വസ്ത്രം മാറ്റി ധരിക്കാനൊരുങ്ങുന്നതിനിടെ, തൊട്ടടുത്ത ചേഞ്ചിങ് റൂമില്‍ നിന്നും മൊബൈലും, കയ്യും കാണുകയായിരുന്നു. ഇതേ തുടര്‍ന്നു ഇവര്‍ ഉടന്‍ തന്നെ ചേഞ്ചിങ് റൂമില്‍ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത ചേഞ്ചിങ് റൂമിന്റെ വാതിലില്‍ കൊട്ടി വിളിച്ചു.

എന്നാല്‍, ഉള്ളില്‍ നിന്നും പൂട്ടിയ മുറി ആദ്യം തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്നു ഇവര്‍ ബഹളം വച്ചതോടെ മുറി തുറന്ന് ഉള്ളിലുണ്ടായിരുന്ന ജീവനക്കാരന്‍ പുറത്തിറങ്ങിയെത്തി. ഇയാളുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഈ അഭിഭാഷക തന്നെ പിടിച്ചു വാങ്ങി പരിശോധിച്ചു. ഇതോടെയാണ് ഇയാളുടെ ഫോണില്‍ നിന്നും 17 ഓളം സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഇവര്‍ ശീമാട്ടി ഷോറൂമിന്റെ മാനേജരെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ തന്റെ മുറിയിലെത്തി പരാതി ബോധിപ്പിക്കാനാണ് അഭിഭാഷകയോട് മാനേജര്‍ പറഞ്ഞത്. ഇതോടെ അഭിഭാഷക ഭര്‍ത്താവിനെയും വെസ്റ്റ് പോലീസിനെയും വിവരം അറിയിക്കുകയായിരിന്നു. വെസ്റ്റ് പോലീസ് സ്ഥലത്ത് എത്തി ജീവനക്കാരനെ കസ്റ്റഡിയില്‍ എടുക്കുകയായിരിന്നു.


ശീമാട്ടിയിലെ സിസിസി ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ നിരവധി തവണ സംഭവം നടന്ന ഫ്‌ളോറിലെ വസ്ത്രം മാറുന്ന മുറിയില്‍ കയറിപ്പോകുന്നത് കണ്ടെത്തി.

പ്രതിയെ രക്ഷിക്കാന്‍ ശീമാട്ടി മാനേജ്‌മെന്റ് ഇടപെടുന്നതായും ആരോപണമുണ്ട്. കേസ് എടുക്കാതിരിക്കാന്‍ പോലീസിനു മേല്‍ അമിത സമ്മര്‍ദം ചെലത്തിയതായും പറയപ്പെടുന്നു. മണിക്കൂറുകള്‍ നീണ്ട സമ്മര്‍ദ്ദത്തിനൊടുവില്‍ ഞായറാഴ്ച ഉച്ചയോടെയാണ് പോലീസ് പ്രതിയ്ക്കെതിരെ കേസെടുത്തത്. 

ഐ.ടി ആക്ട് 67, 66(ഇ), ഐ.പി.സി 354(ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പരാതിക്കാരെ സ്വാധീനിക്കാനും പരാതി ഇല്ലാതാക്കാനുമുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് വിവരം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.