ഇടമൺ തേവർകുന്നിൽ ആവാസ വ്യവസ്ഥയെ തകിടം മറിച്ചുകൊണ്ട് ക്രഷർ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്തു വരികയും ആക്ഷൻ കൗണ്സിൽ രൂപീകരിക്കുകയും ചെയ്തിരുന്നു.
വളരെ സമാധാനപരമായി ജീവിച്ചു വന്ന തേവർകുന്ന് നിവാസികള്‍ ക്രഷര്‍ വരുന്നതിനെതിരെ ആക്ഷൻ കൗണ്സിൽ രൂപീകരിച്ചു സമരം ചെയ്തപ്പോള്‍ പ്രദേശത്തെ ആളുകളെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കള്ളക്കേസില്‍ കുടുക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.
ആക്ഷൻ കൗണ്സിലിന്റെ പ്രവർത്തന ഫലമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിൽ പരാതി നൽകിയെങ്കിലും ആ പരാതികൾക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിൽ തങ്ങളുടെ കാര്യങ്ങൾ തങ്ങളുടെ തന്നെ ആളുകൾ അധികാര സ്ഥാപനങ്ങളിൽ പറയുവാന്‍ ആളുകൾ വേണം എന്നുള്ള ആക്ഷൻ കൗണ്സിലിന്റെ തീരുമാന പ്രകാരം പഞ്ചായത്ത് ഇലക്ഷനിൽ ആക്ഷൻ കൗണ്സിലിന്റെ തന്നെ അംഗമായ ടി.എ.അനീഷിനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കുകയും ചെയ്തു.
തേവർകുന്നിൽ ആവാസ വ്യവസ്ഥയെ തകിടം മറിച്ചുകൊണ്ട് സ്ഥാപിക്കുന്ന ക്രഷര്‍ യൂണിറ്റിനെതിരെയാണ് ടി.എ അനീഷിന്റെ പ്രധാന ഇലക്ഷന്‍ പ്രചരണം.ഇതിന് പ്രദേശ വാസികളുടെ പൂര്‍ണ്ണ സഹകരണമുണ്ട് എന്ന് അനീഷും ആക്ഷൻ കൗണ്സിലും പറയുന്നു.
ആക്ഷൻ കൗണ്സിലിന്റെ നിർദ്ദേശ പ്രകാരം വിവിധ ഓഫീസുകളിൽ പരാതി കൊടുത്തതിനോടൊപ്പം ടി. എ.അനീഷ് ദേശീയ ഹരിത ട്രൈബ്യുണലിൽ കേസ് ഫയൽ ചെയ്യുകയുണ്ടായി.
ക്രഷർ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുക വനവും കല്ലട ആറുമായുള്ള ദൂരം മറ്റ് നിയമ ലംഘനങ്ങള്‍ തുടങ്ങിയവ നടന്നിട്ടുണ്ടോ തുടങ്ങിയവ പരിശോധിക്കുന്നതിനായി നിർദ്ദിഷ്ട പരാതി പ്രദേശം പരിശോധിക്കാൻ ജില്ല കളക്ടർ, ജിയോളജിസ്റ്റ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കേരളത്തിൽ നിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തുടങ്ങിയവര്‍ അടങ്ങുന്ന സമിതിയെ നിയോഗിച്ചു കൊണ്ട് ട്രിബ്യുണൽ ഉത്തരവിട്ടു.
കൂടാതെ അനുമതി ഇല്ലാതെ സ്ഫോടക വസ്തു ഉപയോഗിച്ച് പാറ പൊട്ടിച്ചതിന് കൊല്ലം റൂറൽ എസ.പി യുടെ നേതൃത്വത്തിൽ ക്രഷർ മാഫിയക്ക് എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.
നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും ക്രഷർ മാഫിയക്ക് എതിരെ കേസ് എടുത്തിട്ടുണ്ട് എന്ന് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ