കൊല്ലം കുളത്തൂപ്പുഴ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ കാറിടിച്ച് വ്യാപാരിക്ക് പരിക്ക്.
പഴവര്‍ഗ്ഗങ്ങള്‍ വില്‍പ്പന നടത്തുന്ന പിക്കപ്പ് വാനില്‍ കാറ് ഇടിച്ചു കയറി വ്യാപാരിക്ക് പരിക്കേറ്റു.തമിഴ് നാട്ടില്‍ നിന്നും മൊത്തവിലയ്ക്ക് പഴവര്‍ഗ്ഗങ്ങള്‍ ശേഖരിച്ച് വ്യാപര സ്ഥാപനങ്ങള്‍ക്ക് എത്തിച്ചു നല്കുന്ന ചിതറ സ്വദേശി 35 വയസുള്ള നവാസിനാണ് പിരിക്കേറ്റത്.
പരിക്കേറ്റയാളെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി. അപകടത്തിന്റെ ആഘാതത്തില്‍ നെഞ്ചിന് ശക്തമായ ഇടി കിട്ടിയാണ് വ്യാപരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാവിലെ കുളത്തൂപ്പുഴ സെന്റര്‍ ജംഗ്ഷനിലായിരുന്നു അപകടം. പാതയോരത്ത് വാഹനം നിര്‍ത്തി ഇട്ട് സാധനങ്ങള്‍ ഇറക്കുന്നതിനിടയില്‍ അഞ്ചല്‍ ഭാഗത്തേക്ക് പോകാനായി എത്തിയ മാരുതി കാര്‍ പിക്കപ്പിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
സ്ത്രീ ഓടിച്ചിരുന്ന വാഹനം അശ്രദ്ധയോടെ എത്തിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍പറയുന്നത്.
ലേണേസ് കരസ്ഥമാക്കാതെ വാഹനത്തില്‍ ഡ്രൈവിംഗ് പരിശീലനം നടത്തി ജനത്തിരക്കേറിയ കുളത്തൂപ്പുഴ ജംഗ്ഷനില്‍ അപകടകരമാംവിധം വാഹനം ഓടിച്ചതാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്
കുളത്തൂപ്പുഴ പോലീസ് എത്തി മേല്‍ നടപടി സ്വീകരിച്ചു.അപകടത്തില്‍പ്പെട്ട കാര്‍ പാതയില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ