കൊല്ലം തെന്മലയിൽ ഉണ്ടായ വാഹനാപകടത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ രണ്ടു മക്കൾ ഉൾപ്പെടെ മൂന്നു പെൺകുട്ടികൾ മരിച്ചു. നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ ഇടിച്ചാണ് മൂന്നു പെൺകുട്ടികൾ മരിച്ചത്.
പെൺകുട്ടികൾ വഴിയരികിലൂടെ നടന്നു വരുന്നതിനിടയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ അടുത്തുള്ള വയലിലേക്ക് മറിഞ്ഞു.പിക്ക് അപ്പ് വാനിന്റെ ടയറുകള്‍ കാലപ്പഴക്കത്തില്‍ പൊട്ടിക്കീറിയ നിലയിലാണ്.
ഉറുകുന്ന് സ്വദേശികളായ അലക്സ് - സിന്ധു ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, സഹോദരി 18 വയസ്സുള്ള ശാലിനി, ഇവരുടെ അയൽവാസി കുഞ്ഞുമോന്റെ മകൾ 17 വയസ്സുള്ള കെസിയ എന്നിവരാണ് മരിച്ചത്.
ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലും ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.
അധികാരം ഉള്ള ഉദ്യോഗസ്ഥരോട്...മാസ്ക്,ഹെല്‍മറ്റ് പിടിക്കുന്ന അതെ ഉത്സാഹത്തോടെ നിങ്ങൾ വല്ലപ്പോഴുമെങ്കിലും ഈ റോഡിലൂടെ വരുന്ന വാഹനങ്ങളുടെ വേഗതയും, കൂടാതെ വാഹനങ്ങളുടെ ടയറുകളും മറ്റും കാലപ്പഴക്കമുള്ളതാണോന്നും പരിശോധിച്ച് വിലയിരുത്തേണ്ടതാണ്.
ഇന്ന് പൊലിഞ്ഞ മൂന്ന് ജീവനുകളുടെയും പൂർണ്ണ ഉത്തരവാദിത്വം നിങ്ങളുടെ പരിശോധനക്കുറവ് കൊണ്ട് മാത്രം ഉണ്ടായതാണ്.
ഇനിയും ഇതുപോലെ ഒന്ന് ആവർത്തിക്കാതയിരിക്കാൻ വേണ്ടി ഉണർന്ന് പ്രവർത്തിക്കുക..
പാവപ്പെട്ടവൻ വണ്ടിയിൽ കുഞ്ഞുങ്ങളുടെ പേര് എഴുതിവെച്ചതിനോ, ആലോയി വീൽ ഫിറ്റ് ചെയ്തതിനോ അല്ല ഫൈൻ ഈടാക്കേണ്ടുന്നത്.
ഇതുപോലെ കാലപ്പഴക്കമുള്ള ടയറുകളും മറ്റും ഉപയോഗിച്ച് വണ്ടി നിരത്തിലിറക്കുന്നവന്റെ മേൽ കൊലക്കുറ്റം ചുമത്തി കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ