ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വണ്ടിപ്പെരിയാറില്‍ ഭര്‍ത്താവ് ഭാര്യയെ മകളുടെ മുന്നിലിട്ട് വെട്ടിക്കൊന്നുഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ സംശയരോഗത്തെതുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വണ്ടിപ്പെരിയാര്‍ സ്വദേശി ആദിലക്ഷ്മിയെ ആണ് ഭര്‍ത്താവ് ആറു വയസ്സുകാരി മകളുടെ മുമ്ബിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജനെ പോലിസ് അറസ്റ്റ് ചെയ്തു.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആദിലക്ഷ്മിയെ വെട്ടിയതെന്ന് രാജന്‍ പോലിസിന് മൊഴി നല്‍കി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീട്ടില്‍ കലഹം പതിവാണ്. ആദിലക്ഷ്മിയെ സംശയിച്ചിരുന്ന രാജന്‍ ഇതേച്ചൊല്ലി ബഹളം തുടങ്ങി. തുടര്‍ന്ന് കയ്യില്‍ കരുതിയ വാക്കത്തി രാജന്‍ പുറത്തെടുത്തതോടെ ഇരുവരും തമ്മില്‍ വഴക്ക് കൂടുന്നതായും പിടിച്ച്‌ മാറ്റണമെന്നും ആവശ്യപ്പെട്ട് രാജന്റെ അമ്മ അയല്‍വീട്ടിലെത്തി.
എന്നാല്‍, ദിവസങ്ങളായി തര്‍ക്കം പതിവായതിനാല്‍ അയല്‍ക്കാര്‍ ഇക്കാര്യം കാര്യമായെടുത്തില്ല. വിവരം പറഞ്ഞ് അമ്മ തിരികെ വീട്ടിലെത്തിയപ്പോഴേക്കും രാജന്‍ ആദിലക്ഷ്മിയുടെ കഴുത്തില്‍ വെട്ടിയിരുന്നു. ഇതുകണ്ട് വീട്ടില്‍ നിന്ന് അലറി ഓടിയിറങ്ങിയ മകളുടെ കൂടെ രാജന്റെ അമ്മയും ഓടി. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
കൃത്യത്തിന് ശേഷം രക്ഷപ്പെട്ട രാജനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെട്ടാനുപയോഗിച്ച വാക്കത്തി പോലിസ് കണ്ടെടുത്തു. ആദിലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.