ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുട്ടികളെ ഉപദ്രവിക്കുന്ന പിതാവിന്റെ വീഡിയോ : ആളെ കണ്ടെത്താൻ സഹായം തേടി കേരള പോലീസ്..Video of father abusing children: Kerala Police seek help to find a person

കുട്ടികളെ ഉപദ്രവിക്കുന്ന പിതാവിന്റെ വീഡിയോ : ആളെ കണ്ടെത്താൻ സഹായം തേടി കേരള പോലീസ്

തിരുവനന്തപുരം : മദ്യ ലഹരിയിൽ കുട്ടികളേയും ഭാര്യയേയും ഉപദ്രവിക്കുന്ന പിതാവിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായതോടെ വിഡിയോയിലുള്ള ആളെ കണ്ടെത്താൻ സോഷ്യൽ മീഡിയയിലൂടെ സഹായം തേടി കേരള പോലീസ്.

ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് അറിയിപ്പുമായി എത്തിയത്. വീഡിയോയിൽ ഉള്ള ആളെ തിരിച്ചറിയുന്നവർ ഉടൻ വിവരം അറിയിക്കണമെന്നാണ് പോസ്റ്റ്. മദ്യ ലഹരിയിൽ പിതാവ് കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്.

മൊബൈൽഫോൺ കാണാതായെന്നും കുട്ടികൾ അത് എടുത്തുവെന്നും ആരോപിച്ചായിരുന്നു പിതാവിന്റെ മർദ്ദനം. ഭാര്യയ്ക്കും മകൾക്കും ഇളയ ആൺകുട്ടിക്കുമാണ് മർദ്ദനമേൽക്കുന്നത്. കുഞ്ഞുങ്ങളെ കാൽമുട്ട് മടക്കി അടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

തങ്ങൾ എടുത്തിട്ടില്ലെന്ന് കുട്ടികൾ കരഞ്ഞുകൊണ്ട് ആവർത്തിച്ച് പറയുന്നത് വീഡിയോയിൽ കേൾക്കാം. അമ്മയെ തല്ലരുതേ എന്ന് കുട്ടികൾ കരഞ്ഞു പറയുന്നുമുണ്ട്. രാത്രിയാണ് മർദ്ദനം. ഇത് ഭാര്യ വീഡിയോയിൽ പകർത്തുകയായിരുന്നു.                                          കേരളാ പത്രപ്രവർത്തക അസ്സോസിയേഷൻ വക്താവായ അനിലൻ മുഹൂർത്തം ഈ വീഡിയോ അറ്റാച്ചു ചെയ്ത് മുഖ്യമന്ത്രി, ഡി.ജി.പി, ആരോഗ്യ - വനിതാ-ശിശുക്ഷേമ വകുപ്പുമന്ത്രി, വനിതാ കമ്മീഷൻ, സംസ്ഥാന ശിശുക്ഷേമ സമിതി തുടങ്ങിയ ഉന്നതാധികൾക്കു ഈ നരാധമനെ കണ്ടെത്താൻ പോലീസ് ഇടപെടൽ ആവശ്യപ്പെട്ട് രാവിലെ തന്നെ പരാതി നൽകുകയും മാധ്യമങ്ങൾക്കു വിവരം കൈമാറുകയും ചെയ്തിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.