താമസം മൂന്ന് സെന്റ് കോളനിയില്‍; ദ്വൈമാസ വാട്ടര്‍ ബില്ല് 31.8 ലക്ഷം രൂപ: അന്തംവിട്ട് കൂലിപ്പണിക്കാരനായ ദേവസ്യയും കുടുംബവും
കോട്ടയം: മൂന്ന് സെന്റ് കോളനിയിലെ താമസക്കാരന് ജല വകുപ്പ് നല്‍കിയത് എട്ടിന്റെ പണി. കോട്ടയം കൊണ്ടൂര്‍ ലക്ഷംവീട് കോളനിയില്‍ 3 സെന്റില്‍ താമസക്കാരനായ തളിയില്‍ ദേവസ്യയ്ക്കാണ് ഇത്രയും ഭീമമായ തുക ബില്ലായി വന്നത്. കൂലിപ്പണിക്കാരനായ ദേവസ്യയ്ക്കു ദ്വൈമാസ ബില്ലും കുടിശികയും പിഴയും എല്ലാം ചേര്‍ത്താണ് 31,82,577 രൂപ ബില്ലിട്ടത്.
നാലു മാസം മുന്‍പു ദേവസ്യയുടെ കണക്ഷനിലെ മീറ്റര്‍ കേടായി. ഈരാറ്റുപേട്ട ഓഫിസിലെത്തി പരാതി നല്കി. പുതിയ മീറ്റര്‍ പാലായില്‍ നിന്നു വാങ്ങാന്‍ നിര്‍ദ്ദേശം നല്കി. ഇതനുസരിച്ചു മീറ്റര്‍ വാങ്ങി. എന്നാല്‍ ജല അഥോറിറ്റി ജീവനക്കാര്‍ ഇതു ഘടിപ്പിച്ചു നല്‍കിയില്ല. സാധാരണ ഒരു ബില്ലില്‍ 300 രൂപയില്‍ കൂടുതല്‍ വരാറില്ലെന്നു ദേവസ്യ പറയുന്നു.
കേടുവന്ന മീറ്ററിനു പകരം പുതുതായി വാങ്ങി വച്ച മീറ്റര്‍ ഘടിപ്പിക്കാന്‍ പോലും തയാറാകാത്ത ജല അഥോറിറ്റിയാണ് ഇത്രയും ഭീമമായ തുക പിഴയടയ്ക്കാന്‍ ബില്ല് നല്‍കിയത്. ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്. ആരെങ്കിലും ഇടപെട്ട് പിഴ ഒഴിവാക്കിക്കിട്ടുമെന്ന പ്രതീക്ഷയിലാണു ദേവസ്യ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ