തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും അപകട മരണമാണെന്നും പൊലീസ് നിഗമനത്തിലെത്തിയ സാഹചര്യത്തില്‍ നിലവിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഭാര്യ ശ്രീജ എസ്.നായര്‍.
മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയ്ക്കിടയാക്കിയ ഹണിട്രാപ് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രദീപ് നിരവധി ഭീഷണികള്‍ നേരിട്ടിരുന്നെന്നും ഭാര്യ ശ്രീജ പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ടു വിവിധ കോണുകളില്‍നിന്നുയരുന്ന സംശയം തീര്‍ക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ശ്രീജ പറയുന്നു.
വെള്ളായണിയില്‍ പാറപ്പൊടി ഇറക്കാന്‍ പോകുമ്ബോഴാണ് അപകടം നടന്നതെന്നും കയ്യേറ്റം ഭയന്നാണ് നിര്‍ത്താതെ പോയതെന്നുമായിരുന്നു അറസ്റ്റിലായ ലോറി ഡ്രൈവര്‍ പേരൂര്‍ക്കട വഴയില സ്വദേശി ജോയി(50) നല്‍കിയ മൊഴി.
അപകടത്തിനു മുന്‍പും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്നു പള്ളിച്ചലിലേക്കു പോവുകയായിരുന്ന പ്രദീപിന്റെ സ്കൂട്ടറില്‍ പിന്നാലെ എത്തിയ ലോറി ഇടിക്കുകായിരുന്നു.
അപകടത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളില്‍ പ്രദീപിന്റെ സ്കൂട്ടര്‍ ഇടതുവശത്തെ ട്രാക്കിലൂടെയും 100 മീറ്ററോളം പിന്നിലായി ലോറി വലതുവശത്തെ ട്രാക്കിലൂടെയും പോകുന്നതായി കാണാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ