ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വാട്സാപ്പിന് പകരം എന്തുകൊണ്ട് സി​ഗ്നല്‍ ? 10 കാര്യങ്ങള്‍ അറിയാം.Why Signal instead of WhatsApp? know 10 things

വാട്സാപ്പിന് പകരം എന്തുകൊണ്ട് സി​ഗ്നല്‍ ? 10 കാര്യങ്ങള്‍ അറിയാം

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ തുടര്‍ന്ന് സോഷ്യല്‍മീഡിയയിലും വാര്‍ത്തകളിലും നിറയുന്നത് സി​ഗ്നലാണ്. 2014ല്‍ പ്രവര്‍ത്തനം ആരംഭിച്ച എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനമായ സി​ഗ്നല്‍ വാട്സാപ്പിന്റെ സ്വകാര്യത നയം അപ്ഡേറ്റ് ചെയ്തതിന് പിന്നാലെ ആപ്പ്​ സ്​റ്റോറിലെ ടോപ്​ ഫ്രീ ആപ്പ്​ ലിസ്റ്റില്‍ 968ാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത് എത്തുകയുണ്ടായി. ഇന്ത്യയില്‍ മാത്രമല്ല, ഓസ്ട്രിയ, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഹോങ്കോങ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നി രാജ്യങ്ങളിലും നിലവില്‍ സി​ഗ്നലാണ് മുന്നില്‍. വാട്സാപ്പിന് പകരം എന്തുകൊണ്ട് സി​ഗ്നല്‍ എന്നത് പരിശോധിച്ച്‌ നോക്കാം.

എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനമായ സിഗ്നല്‍, കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി​ഗ്നല്‍ ഫൗണ്ടേഷന്‍, സി​ഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നി സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണ്. വാട്‌സാപ്പിന്റെ സഹ സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്‌സി മര്‍ലിന്‍സ്‌പൈക്ക് എന്നിവരാണ് ലാഭേച്ഛയില്ലാതെ സിഗ്നല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്.

സൗജന്യമായ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സിഗ്നലിന്റെ പ്രവര്‍ത്തനം എന്നതിനാല്‍ ആര്‍ക്കും സോഴ്സ് കോഡ് പരിശോധിക്കാം, രഹസ്യ ഇടപെടലിനുളള സാധ്യതകള്‍ ഇല്ലെന്ന് തന്നെ പറയാം. ഇതാണ് വിശ്വാസ്യതയുടെ പ്രധാന കാരണം. എന്‍ക്രിപ്റ്റഡായി എസ്‌എംഎസ് അയക്കാനും സി​ഗ്നലിലൂടെ കഴിയും.

കമ്ബനിക്ക് പുറത്ത് നിന്നുളളവര്‍ക്ക് ആപ്പ് പരിശോധിക്കാം എന്നതുകൊണ്ട് തന്നെ, ഉപയോക്താക്കള്‍ അറിയാതെ കമ്ബനിക്ക് രഹസ്യ ഇടപെടലുകള്‍ നടത്താന്‍ സാധിക്കില്ല. സ്വകാര്യത ഉറപ്പുവരുത്തുന്നതിനൊപ്പം കമ്ബനി, പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ സുതാര്യത ആകര്‍ഷണീയം.കൂടാതെ സുരക്ഷാ വിദഗ്ദര്‍, സ്വകാര്യത ഗവേഷകര്‍ എന്നിങ്ങനെ പലരും സി​ഗ്നല്‍ ഉപയോ​ഗിക്കുന്നവരാണ്.

ലോകത്തെ അതിസമ്ബന്നരില്‍ മുന്നിലുളള ടെസ്ല ഉടമ ഇലോണ്‍ മസ്ക് താന്‍ സി​ഗ്നലിലേക്ക് മാറുന്നുവെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ വലിയ പ്രചാരവും ലക്ഷക്കണക്കിന് ഉപഭോക്താക്കളെയുമാണ് സി​ഗ്നലിന് ലഭിച്ചത്.

അമേരിക്കയുടെ വെല്ലുവിളികളെ അതിജീവിക്കുന്ന എഡ്വേര്‍ഡ് സ്നോഡനും താന്‍ സി​ഗ്നല്‍ ഉപയോ​ഗിക്കുന്നുവെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് സിഗ്നല്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്ന ചോദ്യത്തിന്' ഏറെകാലമായി സിഗ്നല്‍ ഉപയോഗിക്കുന്നുണ്ടെന്നും താന്‍ ഇതുവരെ മരണപ്പെട്ടിട്ടില്ല' എന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.

വാട്‌സാപ്പ്, ടെലഗ്രാം ആപ്പുകള്‍ പോലെ ഇന്റര്‍നെറ്റ് വഴി രണ്ട് വ്യക്തികള്‍ തമ്മിലും വ്യക്തിയും ഗ്രൂപ്പുകള്‍ തമ്മിലും ആശയവിനിമയം നടത്താന്‍ ഈ ആപ്പിലൂടെ സാധിക്കും. വോയ്‌സ് കോള്‍, വീഡിയോ കോള്‍ സൗകര്യങ്ങളും ഇതിലുണ്ട്. ആന്‍ഡ്രോയിഡ്, ഐഓഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഇത് ലഭ്യമാണ്.

ടെക്സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഫയലുകള്‍, ജിഫുകള്‍ പോലുള്ളവ കൈമാറാനുള്ള സൗകര്യങ്ങള്‍ വാട്സാപ്പില്‍ എന്നപോലെ സിഗ്നലിലും ഉണ്ട്.

പുതിയതായി ചാറ്റ് വാള്‍പേപ്പറുകള്‍, സിഗ്നല്‍ പ്രൊഫൈലിലെ എബൗട്ട് ഫീല്‍ഡ്, ആനിമേറ്റഡ് സ്റ്റിക്കറുകള്‍ എന്നിവയും ഉള്‍പ്പെടുത്തി. കൂടാതെ സിഗ്നല്‍ വഴിയുള്ള വീഡിയോ കോളുകളില്‍ പങ്കെടുക്കാവുന്ന അംഗങ്ങളുടെ എണ്ണം അഞ്ചില്‍നിന്നും എട്ട് ആയി ഉയര്‍ത്തി.

ഫോണിലെ ഡിഫോള്‍ട്ട് എസ്‌എംഎസ് എംഎംഎസ് ആപ്ലിക്കേഷനായും സിഗ്നലിനെ ഉപയോഗിക്കാം. ഇതുവഴി എസ്‌എംഎസ് സന്ദേശങ്ങളും എന്‍ക്രിപ്റ്റഡ് ആയി അയ്ക്കാനാവും. ഇതിനായി മെസേജ് ലഭിക്കുന്നവരും എസ്‌എംഎസുകള്‍ക്ക് വേണ്ടി സിഗ്നല്‍ ഉപയോഗിക്കണം.

മൊബൈല്‍ നമ്ബര്‍ മാത്രമല്ല, ലാന്റ് ലൈന്‍ നമ്ബര്‍, വോയ്‌സ് ഓവര്‍ ഐപി നമ്ബറുകള്‍ എന്നിവ ഉപയോഗിച്ച്‌ അക്കൗണ്ട് തുറക്കാന്‍ സിഗ്നലില്‍ സാധിക്കും. ഒരു നമ്ബര്‍ ഉപയോഗിച്ച്‌ ഒരു ഫോണില്‍ മാത്രമാണ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുക. അതേസമയം നിങ്ങളുടെ ഫോണ്‍ നമ്ബര്‍ നിങ്ങളുടെ ഐഡന്റിറ്റിയായി ആപ്പ് പരിഗണിക്കുന്നില്ല.

ബംഗ്ലാ, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, ഉക്രേനിയന്‍, ഉറുദു, വിയറ്റ്നാമീസ് എന്നിങ്ങനെ നിരവധി ഭാഷകള്‍ ഇപ്പോള്‍ സിഗ്‌നലില്‍ ലഭ്യമാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.