ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അമ്മ 13 വയസ്സുള്ള സ്വന്തം മകനെ പീഡിപ്പിച്ച കേസില്‍ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് .More information has come out regarding the case of a mother who was arrested by the Pocso department in a case of molesting her 13-year-old son.

അമ്മ 13 വയസ്സുള്ള സ്വന്തം മകനെ പീഡിപ്പിച്ച കേസില്‍ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് .

ഭര്‍ത്താവ് വിദേശത്ത് ജോലി, 4 മക്കളും അമ്മയും നാട്ടില്‍ പതിനേഴര വയസ്സുള്ള മൂത്ത മകന്‍ അമ്മയുടെ ഫോണിലെ അശ്ലീലം അച്ഛനെ അറിയിച്ചപ്പോള്‍ ഡിവോഴ്‌സായി; പിന്നെ മക്കളേയും കൊണ്ട് ഗള്‍ഫിലേക്ക്; 13 വയസ്സുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ മകന്‍ അമ്മയുടെ സ്വഭാവം പറയുന്നു; മകനെ പീഡിപ്പിച്ച കേസില്‍ അകത്താകുന്നത് തിരുവനന്തപുരത്തുകാരി

തിരുവനന്തപുരം സ്വദേശിനിയാണ് അറസ്റ്റിലായത്. ഭര്‍ത്താവ് വിദേശത്ത് ജോലി നോക്കുകയാണ്. 4 മക്കളും അമ്മയും നാട്ടിലാണുണ്ടായിരുന്നത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് ഫോണില്‍ നിന്ന് മോശമായി എന്തോ കണ്ടതായി വിദേശത്തുള്ള പിതാവിനെ അറിയിച്ചു.

ഉടനെ അദ്ദേഹം നാട്ടിലെത്തി ചര്‍ച്ച നടത്തുകയും ഒടുവില്‍ വിവാഹ മോചനത്തിലേക്ക് കാര്യങ്ങള്‍ പോകുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമതും വിവാഹം കഴിച്ച പിതാവ് മക്കളെയും കൂട്ടി വിദേശത്തേക്ക് പോയി. അവിടെ വെച്ച്‌ 13 വയസ്സുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് കാര്യങ്ങള്‍ അന്വേഷിച്ചപോഴാണ് മകന്‍ അമ്മയുടെ സ്വഭാവം പറയുന്നത്.

ആദ്യം പിതാവ് മകനെ ശകാരിച്ചെങ്കിലും മകന്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് മനസ്സിലാക്കിയ പിതാവ് മക്കളെയും കൂട്ടി നാട്ടിലെത്തി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തുടര്‍ന്ന് 10 ദിവസത്തിലധികം കുട്ടിയെ കൗണ്‍സിലിങ് നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. രാത്രി കാലങ്ങളില്‍ കുട്ടിയോടെ അമ്മ മോശമായി പെരുമാറുന്നുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസിനെ അറിയിക്കുകയും പോക്‌സോ പ്രകാരം കേസെടുക്കുകയും ചെയ്തു.

ഒരു ജിമ്മില്‍ ജോലി നോക്കിയിരുന്ന മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കേരളത്തില്‍ തന്നെ ആദ്യമാണ് ഈ സംഭവം. അമ്മയും കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.