ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വാഹനത്തിന് സൈഡ് നല്‍കിയില്ല: 20കാരിയെ ഇടിച്ചുവീഴ്ത്തി അസഭ്യ വര്‍ഷം നടത്തി വസ്ത്രം വലിച്ചുകീറി.The vehicle was not given a side: a 20-year-old woman was knocked down and had her clothes torn

വാഹനത്തിന് സൈഡ് നല്‍കിയില്ല: 20കാരിയെ ഇടിച്ചുവീഴ്ത്തി അസഭ്യ വര്‍ഷം നടത്തി വസ്ത്രം വലിച്ചുകീറി; 48 കാരി അറസ്റ്റില്‍

അങ്കമാലി: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച കേസില്‍ കോടുശേരി പൊന്നാടത്ത് വീട്ടില്‍ സിഫ്സി (കൊച്ചുത്രേസ്യ-48) യെ അങ്കമാലി പൊലിസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച രാവിലെ 11ന് അങ്കമാലി ടിബി ജംക്‌ഷനിലായിരുന്നു സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയും കഴുത്തില്‍ പിടിച്ച്‌ ശ്വാസം മുട്ടിച്ചുമായിരുന്നു ഇരുപതുകാരിയെ സിപ്സി ഉപദ്രവിച്ചത്. അസഭ്യം പറഞ്ഞ് യാത്രക്കാരിയുടെ വസ്ത്രങ്ങളും വലിച്ചുകീറി. ഇവരെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. പൊലീസ് സ്റ്റേഷനിലെത്തിയ ഇവര്‍ സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറി ബഹളം വച്ചു. പിന്നീട് വനിത പൊലീസ് അടക്കം ഇടപെട്ടാണ് ഇവരെ ശാന്തയാക്കിയത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.