മലങ്കര മർത്തോമ്മ സുറിയാനി സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനം പുനലൂർ മർത്തോമ്മ കൺവൻഷൻ ഇന്നു (വ്യാഴം) മുതൽ 23 വരെ.Malankara Marthoma Syriani Church Kottarakkara-Punalur Diocese Punalur Marthoma Convention from today (Thursday) to 23.
പുനലൂർ : മലങ്കര മർത്തോമ്മ സുറിയാനി സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനം പുനലൂർ ഈസ്റ്റ് -വെസ്റ്റ് സെൻ്റർ നേതൃത്വത്തിലുള്ള പുനലൂർ മർത്തോമ്മ കൺവൻഷൻ ഇന്നു (വ്യാഴം) മുതൽ 23 വരെ തൊളിക്കോട് സെൻ്റ് തോമസ് മാർത്തോമ്മ ചർച്ചിൽ നടക്കും ഇന്ന് വൈകിട്ട് 6. 30ന് കൊട്ടാരക്കര-പുനലൂർ ഭദ്രാസന സെക്രട്ടറി റവ. അനിൽ ജോർജ് ഉദ്ഘാടന പ്രസംഗവും വചനശുശ്രൂഷയും നടത്തും. ഇളമ്പൽ സെഹിയോൻ മാർത്തോമ്മാ ചർച്ചിൻ്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടത്തും. നാളെ രാവിലെ 10ന് മാരാമൺ മാർത്തോമ്മ ചർച്ച് വികാരി റവ. ലിജു രാജു താമരക്കുടി വചനശുശ്രൂഷ നയിക്കും. 6.30ന് ഇമ്മാനുവൽ മാർത്തോമ്മ ചർച്ച് വികാരി ഫെനോ എം.തോമസ് പ്രസംഗിക്കും. തുടർന്ന് നെല്ലിപ്പള്ളി സെൻ്റ് പോൾസ് മാർത്തോമ്മാ ചർച്ചിൻ്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടത്തും. 23ന് വൈകിട്ട് 6. 30ന് തോമസ് കോശി റാന്നി വചനശുശ്രൂഷ നടത്തും. പുനലൂർ സെൻ്റ് തോമസ് മാർത്തോമ്മ ചർച്ചിൻ്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും നടക്കുമെന്ന് പ്രചരണ വിഭാഗം ചെയർമാൻ റവ. സുരേഷ് വർഗീസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ