പുനലൂർ: ചെമ്മന്തൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം ജനുവരി 26 മുതൽ 28 വരെ നടക്കും. കോവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രാചാര പ്രകാരമുള്ള ഉള്ള പൂജകളോടെയാണ് ഉത്സവം സംഘടിപ്പിച്ചിരി ക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്രതശുദ്ധിയോടെ എത്തുന്ന ഭക്ത ജനങ്ങൾക്ക് ക്ഷേത്രത്തിൽ കാവടി എടുക്കുന്നതിനും പ്രദക്ഷിണം കഴിഞ്ഞ് പുറത്തേക്ക് പോകുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കുറി കാവടി എഴുന്നള്ളന്നള്ളത്തും പുറത്തുള്ള ഘോഷയാത്രയും ഉണ്ടായിരിക്കില്ല. വർഷങ്ങളായുള്ള ആചാരമായ കാവടി എഴുന്നള്ളത്ത് ഇത്തവണ ചുരുക്കി ക്ഷേത്രത്തിൽ നിന്നും ഒരു കാവടി പുനലൂർ തൃക്കോതേശ്വരം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ എത്തിച്ച് അഭിഷേകത്തിനു ശേഷം തിരികെ ക്ഷേത്രത്തിൽ എത്തിച്ച് അഭിഷേകം നടത്തും. 26 ചൊവ്വാഴ്ച രാവിലെ 5.45 ന് ഗണപതിഹോമം 6ന് ഉഷ:പൂജ, 8 ന് ഭാഗവതപാരായണം, 8.15ന് നവകം, പഞ്ചഗവ്യം, 8. 50 ന് കൊടിയേറ്റ്, 9. 30ന് നൂറുംപാലും, 10ന് നിവേദ പൂജ, വൈകിട്ട് 7.30ന് കൊടിമര പൂജ, ശീവേലി എഴുന്നള്ളത്ത്, 8ന് ബ്രഹ്മരക്ഷസി ന് വിശേഷാൽ പൂജ, 27ന് പതിവ് പൂജകൾ നടക്കും. തൈപ്പൂയ ദിനമായ ഹായ് 28ന് രാവിലെ 5.45 ന് ഗണപതിഹോമം, 7.30ന് കൊടിമര പൂജയും ശീവേലി എഴുന്നള്ളത്തും 8 ന് ഭാഗവതപാരായണം, 11ന് അഷ്ടദ്രവ്യ അഭിഷേകം, 6.30 ന് അലങ്കാര ദീപാരാധന, ദീപക്കാഴ്ച, 7. 30ന് കൊടിമര പൂജ തുടർന്ന് ശീവേലി എഴുന്നള്ളത്ത്, 8.5 ന് കൊടിയിറക്ക് അത്താഴപൂജ എന്നിവ നടക്കുമെന്ന്
ക്ഷേത്ര കാര്യ കമ്മിറ്റി പ്രസിഡൻ്റ് ജെ. രാധാകൃഷ്ണപിള്ള, സെക്രട്ടറി എസ്. ജയദേവൻ നായർ, കൺവീനർ സി. ജയപാല കുറുപ്പ്, ട്രഷറർ പി. ബാബു, കമ്മിറ്റി അംഗം കെ. ആർ. ബിനുരാജ് എന്നിവർ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ