പുനലൂർ: താലൂക്ക്തല റിപ്പബ്ലിക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 26ന് പുനലൂർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റി ഭാരാവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടത് കണക്കിലെടുത്ത് മുൻ വർഷങ്ങളിലെപ്പോലെ വിദ്യാർഥികളേയും മറ്റും പങ്കെടുപ്പിച്ചുള്ള ഘോഷയാത്രയടക്കം വിപുലമായ പരിപാടികൾ ഉണ്ടായിരിക്കുകയില്ലന്ന് കമ്മിറ്റി ചെയർമാനും തഹസീൽദാരുമായ കെ. സുരേഷ്, ജനറൽ കൺവീനർ എസ്. നൗഷറുദീൻ, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ജോബോയ്പേരേര, കൺവീനർ ജി. അനീഷ്കുമാർ എന്നിവർ പറഞ്ഞു.
ബോയ്സ് ഹൈ്സ്കൂൾ ഗ്രൗണ്ടിൽ ചൊവ്വാഴ്ച രാവിലെ എട്ടരക്ക് എന്.കെ. പ്രേമചന്ദ്രൻ എം.പി പതാക ഉയർത്തും. പൊലീസ്, എക്സൈസ്, വനം, ഫയർഫോഴ്സ്, മറ്റ് സേനാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പതാക വന്ദനത്തിൽ പങ്കെടുക്കും.
തുടർന്നുള്ള ചടങ്ങിൽ തഹസീൽദാർ കെ. സുരേഷ് അധ്യക്ഷത വഹിക്കും. പട്ടണത്തിലെ എല്ലാ വ്യാപാര-വ്യാവസായ സ്ഥാപനങ്ങളും ഓഫിസുകളും ദേശീയപതാക അന്നേദിവസം ദേശീയപതാക ഉയർത്തി ആഘോഷങ്ങളിൽ പങ്കെടുക്കണമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ