സാംഉമ്മന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് ടെക്നിക്കല്‍ സ്കൂളിനായി പുതുതായി പണികഴിപ്പിച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം 27ന് മന്ത്രി കെ.രാജു അധ്യക്ഷതയില്‍ മന്ത്രി കെ.ടി.ജലീല്‍ കുളത്തൂപ്പുഴയില്‍ നിര്‍വ്വഹിക്കും.
സ്കൂള്‍ വര്‍ക്ക്ഷെഡിന്റെ പ്രവര്‍ത്തനത്തിനായി 1.4 കോടിരൂപ ചെലവഴിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്.
രണ്ട് കോടി മുടക്കി നിര്‍മ്മാണം പുരോഗമിക്കുന്ന സ്കൂളിന്റെ അക്കാഡമി ബ്ലോക്കിന്റെ ഉദ്ഘാടനം ഉടന്‍ നടത്താനും ലക്ഷ്യമിടുന്നുണ്ട്. ഉദ്ഘാടനം നടത്തിപ്പ് സംബന്ധിച്ച് സ്കൂളില്‍ വിളിച്ച് ചേര്‍ത്ത ആലോചനായോഗം കുളത്തൂപ്പുഴ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ടന്റ് ടി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ. വൈസ്പ്രസിഡന്റ് ജിജികുമാര്‍,ജില്ലാ പഞ്ചായത്ത് അംഗം കെ.അനില്‍കുമാര്‍,മന്ത്രിയുടെ പ്രതിനിധി വൈശാഖ്.സി.ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീന ഷാജഹാന്,ഇ.കെ.സുധീര്‍,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ചന്ദ്രകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ഷീജറാഫി,ജയകൃഷ്ണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ