*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്: യോഗം ഇന്ന്(ജനുവരി 27).CM's grievance redressal court: Meeting today (January 27)

മുഖ്യമന്ത്രിയുടെ  പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശം ഫെബ്രുവരി ഒന്ന്, രണ്ട്, നാലു തീയതികളില്‍ നടക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഇന്ന്(ജനുവരി 27) രാവിലെ 11.30 ന് യോഗം കൂടും. 

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍  അദാലത്തില്‍ ലഭിച്ച  അപേക്ഷകള്‍, അവയുടെ ക്രോഡീകരണം, തീര്‍പ്പാക്കല്‍ എന്നിവ വിലയിരുത്തും ഒപ്പം അദാലത്ത് ദിവസം നടത്തേണ്ട ക്രമീകരണങ്ങള്‍, സാങ്കേതിക സഹായം എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. അപേക്ഷ ഓണ്‍ലൈനായും അക്ഷയ കേന്ദ്രം വഴിയും ജനുവരി 28 വരെ നല്‍കാം. 

അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് വില്ലേജ്, പഞ്ചായത്ത് ഓഫീസുകള്‍ വഴിയും അപേക്ഷ നല്‍കാം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.