ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വാക്സിന്‍ സ്വീകരിച്ച്‌ 48 മണിക്കൂറിനുള്ളില്‍ നഴ്സ് മരണമടഞ്ഞു; സോണിയയുടെ മരണം വാക്സിന്‍ വിരുദ്ധര്‍ ആയുധമാക്കുമ്പോള്‍.The nurse died within 48 hours of receiving the vaccine; Sonia's death when anti-vaccine weapons

വാക്സിന്‍ സ്വീകരിച്ച്‌ 48 മണിക്കൂറിനുള്ളില്‍ നഴ്സ് മരണമടഞ്ഞു; സോണിയയുടെ മരണം വാക്സിന്‍ വിരുദ്ധര്‍ ആയുധമാക്കുമ്പോള്‍

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ രൂപീകരിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങള്‍. വാക്സിന്‍ വിരുദ്ധമാണെന്ന് ആരോപിക്കുന്നവരും നിരവധിയാണ്. ഇത്തരക്കാര്‍ക്ക് ആയുധമാക്കാന്‍ വീണ് കിട്ടിയ വാര്‍ത്തയാണ് പോര്‍ച്ചുഗലില്‍ നിന്നും വരുന്നത്.

പോര്‍ച്ചുഗലിലെ പോര്‍ട്ടോ നഗരത്തില്‍ വാക്സിന്‍ സ്വീകരിച്ച നഴ്സ് മരണത്തിന് കീഴടങ്ങി. സോണിയ അസെവെഡോ എന്ന 42 കാരിയായ ആരോഗ്യപ്രവര്‍ത്തകയാണ് ഫൈസറിന്റെ കൊറോണ വാക്സിന്‍ സ്വീകരിച്ച്‌ 48 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് മരണമടഞ്ഞത്. സംഭവത്തില്‍ പോര്‍ച്ചുഗലില്‍ വന്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് വാക്സിന്‍ വിരുദ്ധര്‍.

പോര്‍ട്ടോയിലെ പോര്‍ച്ചുഗീസ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓങ്കോളജിയില്‍ പീഡിയാട്രിക്സ് വിഭാഗത്തിലെ ആരോഗ്യ പ്രവര്‍ത്തകയായിരുന്നു സോണിയ. കൊവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലാതെയിരുന്നപ്പോഴാണ് ഇവര്‍ വാക്സിന്‍ സ്വീകരിച്ചത്. എന്നാല്‍, വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ നിമിത്തമാണ് ഇവര്‍ മരണമടഞ്ഞതെന്നാണ് വാക്സിന്‍ വിരുദ്ധര്‍ ഉന്നയിക്കുന്ന വാദം.

സോണിയയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ലെന്നും അവരുടെ പിതാവ് അബിലോ അസെവെഡോ വെളിപ്പെടുത്തുന്നു. എന്താണ് സംഭവിച്ചതെന്നറിയില്ല, സത്യം എന്താണെന്ന് അറിയണമെന്നാണ് കുടുംബം പറയുന്നത്. യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളു.

സോണിയ കോവിഡ് വാക്സിന്‍ എടുത്തിരുന്നു എന്ന കാര്യം അവര്‍ ജോലി ചെയ്യുന്ന ഇന്‍സ്റ്റിറ്റിയുട്ട് അധികൃതരും സ്ഥിരീകരിക്കുന്നുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുത്ത ഉടനെ തന്നെ അവര്‍ തന്റെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റിയിരുന്നു. കോവിഡ്-19 വാക്സിനേറ്റേഡ് എന്ന ആടിക്കുറുപ്പോടെ മാസ്‌കണിഞ്ഞ ഒരു സെല്‍ഫിയായിരുന്നു പുതിയ പ്രൊഫൈല്‍ ചിത്രമായി പോസ്റ്റ് ചെയ്തത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.