ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ബ്രിട്ടനില്‍ കോവിഡിന്റെ രണ്ടാം വരവിന്റെ ഭീകരത വെളിപ്പെടുത്തിക്കൊണ്ട് തുടര്‍ച്ചയായ അഞ്ചാം ദിവസവും 50,000.

ഇന്നലെ 50,000 ല്‍ അധികം പുതിയ രോഗികളെ കണ്ടെത്തുന്ന തുടര്‍ച്ചയായ അഞ്ചാം ദിവസം; മരണ നിരക്കില്‍ നേരിയ കുറവ് താത്ക്കാലികം; വരും ദിവസങ്ങളില്‍ ലണ്ടനില്‍ സംഭവിക്കുന്നത് ഭയാനകമെന്ന് സൂചനകള്‍

ബ്രിട്ടനില്‍ കോവിഡിന്റെ രണ്ടാം വരവിന്റെ ഭീകരത വെളിപ്പെടുത്തിക്കൊണ്ട് തുടര്‍ച്ചയായ അഞ്ചാം ദിവസവും 50,000 ല്‍ ഏറെ പേര്‍ക്ക് ഇന്നലെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണ നിരക്കില്‍ നേരിയ കുറവ് ദൃശ്യമായിട്ടുണ്ട്. എന്നല്‍, ഈ കുറവ് താത്ക്കാലികം മാത്രമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. അടുത്ത ആഴ്‌ച്ച രാജ്യം ദര്‍ശിക്കുവാന്‍ പോകുന്നത് കൂടുതല്‍ ഭീകരതയാര്‍ന്ന നാളുകളായിരിക്കും എന്നാണ് ശാസ്ത്രലോകവും മുന്നറിയിപ്പ് നല്‍കുന്നത്.

അടുത്ത ഏതാനും മാസങ്ങളില്‍ കൊറോണയുമായി നടത്തേണ്ടിവരുന്ന യുദ്ധത്തെക്കുറിച്ച്‌ ആശങ്കപ്പെടുകയാണ് അരോഗ്യരംഗത്തെ ഒട്ടുമിക്കല്‍ വ്യക്തികളും. അതിനിടയില്‍ പുതിയതായി അംഗീകാരം നേടിയ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വാക്സിന്‍ ബ്രിട്ടനിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചേര്‍ന്നു. നാളെമുതല്‍ക്കാണ് ഇത് നല്‍കി തുടങ്ങുക. തിങ്കളാഴ്‌ച്ച മുത ഏകദേശം 5,30,000 ഡോസുകള്‍ ലഭ്യമാകും. രോഗവ്യാപന സാധ്യത കൂടുതല്‍ ഉള്ള വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് ആദ്യം ഇതു നല്‍കുക. വെസ്റ്റ് സസ്സക്സിലെ ഹേവാര്‍ഡ്സ് ഹീത്തിലുള്ള പ്രിന്‍സസ് റോയല്‍ ഹോസ്പിറ്റലിലാണ് ഈ വാക്സിന്‍ ആദ്യമായി എത്തിയത്.

അതേസമയം വാക്സിന്‍ഉദ്പാദനത്ത് ആവശ്യമായ നിക്ഷേപം നടത്തിയിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ഉദ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കണം എന്നാവശ്യമാണ് ഉയരുന്നത്. മാത്രമല്ല, ഇതിന്റെ പല ഘടകങ്ങളും ഉദ്പാദിപ്പിക്കാനുള്ള സംവിധാനം ബ്രിട്ടനില്‍ ഇല്ലെന്നും ആരോപണമുയരുന്നു. പല ഭാഗങ്ങളും വിദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഇനിയും കുറച്ചു മാസങ്ങളില്‍ വാക്സിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാകും എന്നുതന്നെയാണ് കരുതപ്പെടുന്നത്.

വര്‍ഷാന്ത്യത്തോടെ 30 മില്ല്യണ്‍ വാക്സിനുകള്‍ തയ്യാറാക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങള്‍ പറഞ്ഞ് ഇത് 4 മില്ല്യണ്‍ ആയി കുറച്ചിരുന്നു. അതേസമയം ഇന്ത്യ ഓക്സ്ഫോര്‍ഡ് വാക്സിന്റെ 50 മില്ല്യണ്‍ ഡോസുകള്‍ ഉദ്പാദിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. രാജ്യത്തിനകത്തു തന്നെ പൂര്‍ണ്ണമായും നിര്‍മ്മാണമാരംഭിച്ചാല്‍ മാത്രമേ സമയത്ത് വാക്സിന്‍ നല്‍കാനാകൂ. എന്നാല്‍ തുടര്‍ച്ചയായി ബ്രിട്ടനിലധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ മെഡിക്കല്‍ ഉദ്പന്നങ്ങളുടെ നിര്‍മ്മാണ മേഖലയെ അവഗണിക്കുകയായിരുന്നു.

അതേസമയം, നേരത്തേ നിശ്ചയിച്ചിരുന്ന പല സര്‍ജറികളും മാറ്റിവയ്ക്കേണ്ട അവസ്ഥയാണ് ലണ്ടനിലെ മിക്ക ആശുപത്രികളിലും. 39 എന്‍ എച്ച്‌ എസ് ആശുപത്രികളില്‍ 29 എണ്ണത്തിലും ഇത്തരത്തില്‍ പല ചികിത്സകളും മാറ്റിവച്ചിരികുകയാണ്. അതിവേഗം കത്തിപ്പടരുന്ന കോവിഡിനെ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഏറെ ആവശ്യമാണ് എന്നതിനാലാണ് ഇത്. കെന്റ് പോലെ രോഗവ്യാപനം നിയന്ത്രണാധീതമായ മറ്റിടങ്ങളിലും ഇപ്രകാരം സംഭവിക്കുന്നുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.