ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

എല്‍ ഇ ഡി ബള്‍ബുകളുടെ വിതരണം;സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ജനുവരി 7).Distribution of LED bulbs; State level inauguration today (January 7)

എല്‍ ഇ ഡി ബള്‍ബുകളുടെ വിതരണം;സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ജനുവരി 7)
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എല്‍ ഇ ഡി ബള്‍ബുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ജനുവരി 7) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനാകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തും.
കൊല്ലം കോര്‍പ്പറേഷന്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 368 അങ്കണവാടികള്‍ക്കുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും.
ഊര്‍ജ്ജ് വകുപ്പ് സെക്രട്ടറി ഡോ ദിനേഷ് അറോറ, കെ എസ് ഇ ബി ഐ എ ആന്റ് എ എസ് സി എം ഡി എന്‍ എസ് പിള്ള, അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി സി അനില്‍കുമാര്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പി കേശവന്‍ നായര്‍, ഇ എം സി കേരള ഡയറക്ടര്‍ ഡോ ആര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് മൂന്നു വര്‍ഷം വാറന്റിയിലുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ വീടുകളില്‍ എത്തിക്കും. സി എഫ് എല്‍, ഫിലമെന്റ് ബള്‍ബുകള്‍ തിരികെ കൊടുക്കുകയും ചെയ്യാം. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന എല്‍ ഇ ഡി ബള്‍ബുകളുടെ വില ഒരുമിച്ചോ പരമാവധി ആറ് പലിശരഹിത തവണകളായോ ഓണ്‍ലൈന്‍/ക്യാഷ് കൗണ്ടര്‍ മുഖേനയോ അടയ്ക്കാം. എല്‍ ഇ ഡി ബള്‍ബുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാത്തവക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ www.kseb.in  സൈറ്റിലും 1912 നമ്പരിലും ലഭിക്കും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.